*ഓണം ഖാദി വിപണനമേള ആഗസ്റ്റ് 10 മുതൽ*
*ഓണം ഖാദി വിപണനമേള ആഗസ്റ്റ് 10 മുതൽ*
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ആഗസ്റ്റ് 10 മുതൽ 15 വരെ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ഓണം ഖാദി വിപണന മേള സംഘടിപ്പിക്കുന്നു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും കേരളത്തിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയിൽ ആകർഷകമായ സമ്മാന പദ്ധതിയുമുണ്ട്. സമ്മാന പദ്ധതിയുടെ ഭാഗമായി നറുക്കെടുപ്പിലൂടെ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനമായി കാറും രണ്ടാം സമ്മാനമായി നറുക്കെടുപ്പിലൂടെ 14 ജില്ലകളിലായി ഓരോ സ്കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ ഖാദി ഉൽപന്നങ്ങൾ വാങ്ങാവുന്ന 30 ഗിഫ്റ്റ് വൗച്ചറുകളും നൽകുന്നു. കൂടാതെ ജില്ലാ തലത്തിൽ ആഴ്ചതോറും നറുക്കെടുപ്പിലൂടെ ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാവുന്ന 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നൽകുന്നു. ഓരോ 1000 രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ ഉപഭോക്താവിന് ലഭിക്കും. സർക്കാർ, അർദ്ധ സർക്കാർ, ബാങ്ക് ജീവനക്കാർ എന്നിവർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് സൗകര്യം ലഭിക്കും. ഓണത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റും ലഭ്യമാണ്.













