*വാക് ഇൻ ഇന്റർവ്യൂ* 

*വാക് ഇൻ ഇന്റർവ്യൂ* 

*വാക് ഇൻ ഇന്റർവ്യൂ* 

 

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കി വരുന്ന 'മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്കും മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലേക്കും വെറ്ററിനറി ഡോക്ടർ ആയി ജോലി ചെയ്യുവാൻ താല്പര്യമുള്ള വെറ്ററിനറി ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 

 

ഒക്ടോബർ 06 ന് രാവിലെ 11നും 12നും ഇടയിൽ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ആലുവ നേതാജി റോഡ് ഐ സി ഡി പി ക്യാമ്പസ്സിലെ ജില്ല മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യുവിന് ഹാജരാകേണ്ടതാണ് എന്ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

 ഒക്ടോബർ 06 ന് ഉച്ചയ്ക്ക് 2ന് മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലെ ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്കും വാക് ഇൻ ഇന്റർവ്യൂ ആലുവ നേതാജി റോഡ് ഐ സി ഡി പി ക്യാമ്പസ്സിലെ ജില്ല മൃഗസംരക്ഷണ ഓഫീസിൽ നടത്തുന്നതാണ്. മൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള ശാരീരികക്ഷമതയുള്ളതും വാഹനമോടിക്കാൻ നൈപുണ്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.