പ്രസിഡന്റ് സ്ഥാനത്തിനായി പിടിവലി
Keralanewsmedia
പ്രസിഡണ്ട് സ്ഥാനത്തിനായി പിടിവലി
തിരുവനന്തപുരം :രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തിനായി പിടിവലി തുടങ്ങി.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കളാണ് യൂത്ത് നേതാക്കൾക്ക് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കിക്കായി രമേശ് ചെന്നിത്തലയും, ബിനു ചുള്ളിയിലിനായി കെ സി വേണുഗോപാലും , കെ എം അഭിജിത്തിനായി എം കെ രാഘവനും ആണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.
ജെ എസ് അഖിൽ , വി പി അബ്ദുൽ റഷീദ് , അരിതാ ബാബു എന്നിവർക്കായും ആവശ്യമുയർന്നിട്ടുണ്ട്.













