*ചരിത്രത്തിൽ ഇന്ന്.(1/10/2025)*
Keralanewsmedia
*ചരിത്രത്തിൽ ഇന്ന്.(1/10/2025)*
*ഇന്ന് ലോക സെറിബ്രൽ പൾസി ദിനം*(ഒക്ടോബർ മാസത്തിലെ ആദ്യ ബുധനാഴ്ച).
*ദേശീയ വന്യജീവി വാരാചരണം തുടക്കം*
*ഇന്ന് ദേശീയ രക്തദാന ദിനം*.
1. *ലോക വയോജന ദിനം*
2.*ലോക സസ്യാഹാര ദിനം*
3. *അന്തർദേശീയ കാപ്പി ദിനം*
4.1847 - ഹോം റൂൾ പ്രസ്ഥാനത്തിന്റെ സ്ഥാപകയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ *വന്ദ്യവയോധിക* എന്നും അറിയപ്പെടുന്ന ആനി ബസന്റ് ലണ്ടനിൽ ജനിച്ചു.
5.1869 - ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ് കാർഡുകൾ പുറത്തിറക്കി.
6.1880 - *തോമസ് ആൽവ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുതി വിളക്കു നിർമാണശാല ആരംഭിച്ചു*
7.1924 - മന്നത്തു പദ്മനാഭന്റ നേതൃത്വത്തിൽ *വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക്* സവർണ ജാഥ ആരംഭിച്ചു.
8.1945 - *മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനിച്ചു*.
9.1949 - *മാവോ സേതൂങ്* ചൈനയെ ജനകീയ റിപ്പബ്ലിക്കായി പ്രഖ്യാപിച്ചു.
10.1969 - കോൺകോർഡ് എന്ന ശബ്‌ദാദിവേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു.
11.2000 - *ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ബി. എസ്. എൻ. എൽ. സ്ഥാപിതമായി*
12.2003 - ജപ്പാന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ *ജാക്‌സാ* രൂപികരിച്ചു.
13.2017 - അമേരിക്കയിലെ *ലാസ്‌വേഗസ് നഗരത്തിൽ* സംഗീതോത്സവത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ 58 പേർ മരിച്ചു.













