*അമ്പെയ്ത്തിൽ ഉന്നം തെറ്റാതെ വയനാടിന്റെ ചുണക്കുട്ടികൾ*

Keralanewsmedia

*അമ്പെയ്ത്തിൽ ഉന്നം തെറ്റാതെ വയനാടിന്റെ ചുണക്കുട്ടികൾ*

*കളിക്കളം മീഡിയ സെന്റർ*

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

18 ഒക്ടോബർ 2025

*അമ്പെയ്ത്തിൽ ഉന്നം തെറ്റാതെ വയനാടിന്റെ ചുണക്കുട്ടികൾ*

കളിക്കളം കായികമേളയിൽ ജൂനിയർ വിഭാഗം ആർച്ചറി മത്സരങ്ങളിൽ കരുത്ത് തെളിയിച്ച് വയനാട്. ആദ്യദിനം നടന്ന ജൂനിയർ ആൺകുട്ടികളുടെ 40 മീറ്റർ വിഭാഗം ആർച്ചറി മത്സരത്തിൽ 290 പോയിന്റോടെ വയനാട് ഡോ.അംബേദ്കർ മെമ്മോറിയൽ എംആർ സ്കൂളിലെ അഭിനന്ദ് സി സി ഒന്നാമത് എത്തി. 252 പോയിന്റോടെ വയനാട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അജിലേഷ് ബിനു രണ്ടാം സ്ഥാനവും 229 പോയിന്റോടെ തിരുവനന്തപുരം ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ എം ആർ എസിലെ യദു കൃഷ്ണ വി പി മൂന്നാം സ്ഥാനവും നേടി. 

ജൂനിയർ പെൺകുട്ടികളുടെ 40 മീറ്റർ വിഭാഗം ജൂനിയർ ആർച്ചറി മത്സരത്തിൽ 242 പോയിന്റോടുകൂടി ചാലക്കുടി എംആർഎസിലെ കീർത്തന സി കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 222 പോയിന്റോടുകൂടി വയനാട് ജി എം ആർ എസ് കണിയാമ്പറ്റയിലെ പ്രജിഷ്ണ എം പി രണ്ടാം സ്ഥാനവും വയനാട്ടിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അർച്ചന കെ എസ് 83 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ആൺകുട്ടികളുടെ 30 മീറ്റർ വിഭാഗം ജൂനിയർ ആർച്ചറി മത്സരത്തിൽ 264 പോയിന്റുമായി പൂക്കോട് ഏകലവ്യാ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അജിത്ത്‌ എൻ എസ് ഒന്നാം സ്ഥാനം നേടി. 240 പോയിന്റോട് കൂടി നല്ലൂർനാട് ഡോ അംബേദ്കർ മെമ്മോറിയൽ എംആർഎസിലെ മൃദുൽ രാജ് എ.ആർ രണ്ടാം സ്ഥാനവും 218 പോയിന്റുമായി പാലക്കാട് ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലെ രജീഷ് കെ ആർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പെൺകുട്ടികളുടെ 30 മീറ്റർ വിഭാഗം ജൂനിയർ ആർച്ചറി മത്സരത്തിൽ 253 പോയിന്റോടെ ചാലക്കുടി എംആർഎസിലെ കീർത്തന സി കെ ഒന്നാം സ്ഥാനം നേടി. 226 പോയിന്റുമായി കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ അഭിന പി ആർ രണ്ടാം സ്ഥാനവും 77 പോയിന്റുമായി വയനാട് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അർച്ചന കെ എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.