എം കെ കെ ഫൗണ്ടേഷൻ പുരസ്കാരം മുൻ മാവേലിക്കര എംപിയും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ സിഎസ് സുജാതയ്ക്ക്
Keralanewsmedia
എം കെ കെ ഫൗണ്ടേഷൻ പുരസ്കാരം സി എസ് സുജാതയ്ക്ക് വിളപ്പിൽശാല തൊഴിലാളി നേതാവായിരുന്ന എം. കാസി കുഞ്ഞ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എം കെ കെ ഫൗണ്ടേഷൻ പുരസ്കാരം മുൻ മാവേലിക്കര എംപിയും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായ സിഎസ് സുജാതയ്ക്ക് നൽകാൻ തീരുമാനിച്ചതായി അവാർഡ് കമ്മിറ്റി അറിയിച്ചു.തൊഴിലാളി നേതാവിനു നൽകുന്ന നാലാമത്തെ പുരസ്കാരം ഒക്ടോബർ 28ന് പൂവച്ചൽ ഫിർദൗസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് പൂവച്ചൽ നാസർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ദിലീപ് എന്നിവർ അറിയിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമാണ് സി എസ് സുജാത.













