പ്രധാന വാർത്തകൾ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
2026ൽ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചി. ബുക്കിങ്.കോം തയ്യാറാക്കിയ 10 ട്രെൻഡിങ് ടെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചിയും ഇടം നേടിയത്. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷനാണ് കൊച്ചി
*തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവം 25 മുതൽ ആറ്റിങ്ങലിൽ*.
ആറ്റിങ്ങൽ:തിരുവനന്തപുരം റവന്യു ജില്ല സ്കൂൾ കലോത്സവം 25 മുതൽ 29 വരെ ആറ്റിങ്ങൽ ബോയ്സ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ പ്രധാന വേദിയായി നടക്കും.
ജില്ലയിലെ 12 ഉപ ജില്ലകളിൽ നിന്നായി മുപ്പതിനായിരത്തിൽ പരം കലാകാരൻമാരും കലാകാരികളും കലോത്സവത്തിൽ പങ്കെടുക്കും. ആറ്റിങ്ങൽ പട്ടണത്തിൽ വിവിധ സ്കൂളുകൾ മത്സരവേദികൾ ആകും കലോത്സവത്തിന്റെ വിജയത്തിനായിവിപുലമായ സ്വാഗത സംഘ രുപികരണം 14 ന് ഉച്ച കഴിഞ്ഞ് 2 ന് ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.
ഡൽഹി സ്ഫോടനക്കേസിൽ പിടിയിലായവരുമായി ബന്ധമില്ല, സർവകലാശാലയിലുള്ളത് മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ടുള്ള രാസവസ്തുക്കൾ മാത്രം. മറിച്ചുള്ള ആരോപണങ്ങൾ സത്യവിരുദ്ധമെന്നും അൽ ഫലാ സർവകലാശാല വൈസ് ചാൻസലർ.
കേരള സർവകലാശാല ജാതിവെറിയുടെ ആസ്ഥാനമായി മാറ്റാൻ അനുവദിക്കില്ല’; വി സി മോഹനൻ കുന്നുമ്മലിനെ തടഞ്ഞ് എസ് എഫ് ഐ
ഐപിഎല്ലിൽ സഞ്ജു സാംസൺ അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കും. കരാറിൽ ഒപ്പിട്ടതായി സ്ഥിരീകരണം. ഔദ്യോഗിക പ്രഖ്യാപനം ഉടൻ വന്നേക്കും.
പി.എസ്.സി, ശ്രീചിത്ര തൊഴിൽ തട്ടിപ്പ്: ബിജെപി മുൻ നേതാവ് ബെന്നി പെരുവന്താനത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും ഹൈക്കോടതി നിർദേശം.
ചെങ്കോട്ടയിലെ സ്ഫോടനം ഭീകരാക്രമണം തന്നെയെന്ന് ഡൽഹി പോലീസിന്റെ FIR. ബഹവൽപുരിലെ ജയ്ഷെ ആസ്ഥാനം തകർത്തതിനുള്ള പകരം ചോദിക്കലാണ് ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനമെന്നാണ് പ്രാഥമിക നിഗമനം.....













