തദ്ദേശ തെരഞ്ഞെടുപ്പ് 2025: കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, മത്സരരം​ഗത്ത് ഇവരൊക്കെ

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

തദ്ദേശ തെരഞ്ഞെടുപ്പ് 2025: കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, മത്സരരം​ഗത്ത് ഇവരൊക്കെ

തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 16 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ആണ് പ്രഖ്യാപിച്ചത്. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആണ് പേരുകൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ച് വർഷം കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ പ്രവർത്തനം മാതൃകാപരമായിരുന്നു എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്വരാജ് ട്രോഫി ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ നേടി. മാതൃകാപരമായ നിരവധി പദ്ധതികൾ നടപ്പാക്കി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് സി പി ഐ എം സ്ഥാനാർത്ഥികൾ ഇവരൊക്കെ

കരിവെള്ളൂർ – എ. വി ലേജു

മാതമംഗലം – രജനി മോഹൻ

പേരാവൂർ – നവ്യ സുരേഷ്

പാട്യം – ടി ശബ്ന

പന്ന്യന്നൂർ – പി പ്രസന്ന

കതിരൂർ – എ കെ ശോഭ

പിണറായി – കെ അനുശ്രീ

പെരളശ്ശേരി – ബിനോയ് കുര്യൻ

അഞ്ചരക്കണ്ടി – ഒ സി ബിന്ദു

കൂടാളി – പി പി റജി

മയ്യിൽ – കെ മോഹനൻ

അഴീക്കോട് – കെ വി ഷക്കീൽ

കല്യാശ്ശേരി – വി വി പവിത്രൻ

ചെറുകുന്ന് – എം വി ഷിമ

പരിയാരം – പി. രവീന്ദ്രൻ

കുഞ്ഞിമംഗലം – പി വി ജയശ്രീ ടീച്ചർ