അസമിൽ വൻ ലഹരിവേട്ട; 1.3 കോടി രൂപയുടെ ഹെറോയിനുമായി യുവതികൾ അറസ്റ്റിൽ

Keralanewsmedia

അസമിൽ വൻ ലഹരിവേട്ട; 1.3 കോടി രൂപയുടെ ഹെറോയിനുമായി യുവതികൾ അറസ്റ്റിൽ

അസമിൽ വൻ ലഹരിവേട്ട. ദിസ്പൂരിൽ നിന്ന് 1.3 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പൊലീസ് പിടികൂടി. വ്യത്യസ്ത ഓപ്പറേഷനുകളിലായാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.

ബസിഷ്ട പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖാനാപാരയിൽ നടത്തിയ റെയ്ഡിലാണ് ഇതിൽ ഒരാൾ പിടിയിലായത്. 12 സോപ്പ് ബോക്സുകളിലായി ഒളിപ്പിച്ച നിലയിൽ 138 ​ഗ്രാം ഹെറോയിനും ഒരു മൊബൈലുമാണ് ഇവരുടെ കയ്യിൽ നിന്നും പിടികൂടിയത്. ഇവർ മണിപ്പുരിലെ ചുരാചന്ദ്പൂർ സ്വദേശിയാണെന്നാണ് വിവരം.ഇതേ ഏരിയയിൽ തന്നെ നടത്തിയ റെയ്ഡിൽ വാടകവീട്ടിൽ നിന്നാണ് രണ്ടാമത്തെ യുവതിയെ പിടികൂടിയത്. രണ്ട് പെട്ടി പുകയിലയും 22 ​ഗ്രാം ഹെറോയിനും 3 മൊബേൽ ഫോണുകളും 13,000 രൂപയുമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ആകെ 1.3 കോടി രൂപ വിലമതിക്കുന്ന ലഹരി വസ്തുകകളാണ് പിടികൂടിയതെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പറഞ്ഞു.