സിപിഎം നേതാവും മുൻ എംപിയുമായ സമ്പത്തിന്റെ സഹോദരൻ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി
Keralanewsmedia:online
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർ പറേഷനിലേക്ക് മത്സരിക്കുന്ന രണ്ടാം ഘട്ട സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു.മുൻ എംപി എ.സമ്പത്തിൻ്റെ സ ഹോദരൻ എ. കസ്‌തൂരി തൈക്കാ ട് വാർഡിൽ നിന്ന് ജനവിധി തേടും.
സിപിഎം നേതാവ് കെ.അനിരുദ്ധന്റെ മകനും എ.സമ്പത്തിൻ്റെ സ ഹോദരനും എന്ന വിശേഷണ ത്തോടെയാണ് കസ്‌തൂരിയെ ബി ജെപി ജില്ലാ പ്രസിഡൻ്റ് കരമന ജ യൻ സ്വാഗതം ചെയ്തത്.
കുമ്മനം രാജശേഖരൻ കസ്തൂരി യെ ഷാൾ അണിയിച്ച് സ്വീകരിച്ചു.നിലവിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് തൈക്കാട്. ജി. വേണുഗോപാ ലാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർ ഥി. യുഡിഎഫിൽ സിഎംപി മത്സരി ക്കുന്ന സീറ്റിൽ എം.ആർ.മനോജാണ് സ്ഥാനാർഥി. 31 പേരുടെ പട്ടികയാണ് ബിജെപി വ്യാഴാഴ്‌ച പുറത്തിറക്കിയത്.













