ചേർത്തലയിൽ യുഡിഎഫ് സ്ഥാനാർഥിക്കു നേരെ തെരുവുനായ ആക്രമണം
Keralanewsmedia:online
ആലപ്പുഴ: ചേർത്തലയിൽ
സ്ഥാനാർഥിയെയും ആക്രമിച്ച് തെരുവുനായ. ചേർത്തല നഗരസഭ15-ാം വാർഡായ ചക്കരക്കുളത്തെ യുഡിഎഫ് സ്ഥാനാർഥിയായ ഹരിതയെ ആണ് തെരുവുനായ ആക്രമിച്ചത്.തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ഥാനാർഥിക്ക് തെരുവുനായയുടെ കടിയേറ്റത്. മാമ്പല ഭാഗത്തുവച്ച് തെരുവുനായ തോൾ ഭാഗത്ത് കടിക്കുകയായിരുന്നു.
പരിക്കേറ്റ ഹരിത ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹരിത ചികിത്സ തേടി.













