മൂന്നാറിൽ നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സ്കൂൾ കുട്ടികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
റിപ്പോർട്ട് :സജീവ് ഗോപാലൻ
ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിക്ക് സമീപം
വിനോദ സഞ്ചാരികളായ സ്‌ൾ കുട്ടികളുമായി വന്ന ജീപ്പ് അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിൽ നിന്നും മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിൽപ്പെട്ട കുട്ടികൾ സഞ്ചരിച്ചിരുന്ന ജീപ്പ് ആണ് താഴ്ചയിലേക്ക് മറിഞ്ഞത്.അപകടത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ വിദഗ്‌ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. തമിഴ്‌നാട് കരൂരിൽ നിന്ന് രണ്ട് ബസുകളിലായിരുന്നു വിദ്യാർഥികളുടെ സംഘം വിനോദസഞ്ചാരത്തിനായി മൂന്നാറിൽ എത്തിയത്. മൂന്നാറിലെത്തിയശേഷം തുടർയാത്രയ്ക്ക് ഇവർ ജീപ്പെടുക്കുകയായിരുന്നു.അതിനിടെയാണ് അപകടം ഉണ്ടായത്.പരിക്കേറ്റ മറ്റു കുട്ടികൾ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തിൽപ്പെട്ട ജീപ്പിൽ ആകെ എട്ടു വിദ്യാർഥികൾ ആണ് ഉണ്ടായിരുന്നത്.













