കോന്നിയിൽ പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾ കല്ലുകൊ ണ്ട് ഉരച്ച് കേടുപാട് വരുത്തി; പോലീസിൽ പരാതി നൽകിയ ജമാഅത്ത് സെ ക്രട്ടറിക്ക് വെട്ടേറ്റു, പ്രതി കസ്റ്റഡിയിൽ

Keralanewsmedia:online

കോന്നിയിൽ പള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾ കല്ലുകൊ ണ്ട് ഉരച്ച് കേടുപാട് വരുത്തി; പോലീസിൽ പരാതി നൽകിയ ജമാഅത്ത് സെ ക്രട്ടറിക്ക് വെട്ടേറ്റു, പ്രതി കസ്റ്റഡിയിൽ

പത്തനംതിട്ട: കോന്നിയിൽ ജമാഅത്ത് സെക്രട്ടറിക്ക് വെട്ടേറ്റു. കോന്നി ജ മാഅത്ത് സെക്രട്ടറി കാസിം കോന്നി ക്കാണ് വെട്ടേറ്റത്. സംഭവത്തിൽ വെ ള്ളപ്പാറ സ്വദേശിയെ പോലീസ് കസ്റ്റഡി യിലെടുത്തു.ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ള തായി പോലീസ് പറയുന്നു. ഇയാൾ പ ള്ളിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾ കല്ലുകൊണ്ട് ഉരച്ച് കേടു പാട് വരുത്തിയിരുന്നു.തുടർന്ന് ജമാഅത്ത് സെക്രട്ടറി കഴി ഞ്ഞ ദിവസം പോലീസിൽ പരാതി നൽ കി. ഇതിന്റെ വൈരാഗ്യത്തിലാണ് ആ ക്രമണത്തിന് കാരണം എന്നാണ് പോ ലീസിന്റെ നിഗമനം. ആക്രമണത്തിൽ പരിക്കേറ്റയാളെ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.