പാലാ ചിറ്റാർ സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറുടെ തിരുനാൾ നവംബർ 28 മുതൽ 30 വരെ

Keralanewsmedia:online

പാലാ ചിറ്റാർ സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറുടെ തിരുനാൾ നവംബർ 28 മുതൽ 30 വരെ

ചിറ്റാർ: സെന്റ് ജോർജ് പള്ളിയിൽ

വിശുദ്ധ ഫ്രാൻസീസ് സേവ്യറുടെ തിരുനാൾ നവംബർ 28 മുതൽ 30 വരെ ആഘോഷിക്കും.വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന ഫാ. അലക്സാണ്ടർ മൂലക്കുന്നേൽ. തുടർന്ന് പൂർവിക സ്മരണ, സെമിത്തേരി സന്ദർശനം. രാത്രി 7.30ന് നാടകം.29ന് വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, സന്ദേശം ഫാ. മാത്യു പുതുപ്പറമ്പിൽ. തുടർന്ന് ജപമാല പ്രദക്ഷിണം, സ്നേഹവിരുന്ന്.പ്രധാന തിരുനാൾ ദിനമായ 30നു രാവിലെ 6.45ന് തിരുസ്വരൂപ പ്രതിഷ്ഠ. ഏഴിന് വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് തിരുനാൾ കുർബാന ഫാ.മാത്യു കുഴിയടിയിൽ. സന്ദേശം ഫാ. ജോസഫ് ആലഞ്ചേരിൽ. ആറിന് പ്രദക്ഷിണം.ലദീഞ്ഞ്, സന്ദേശം ഫാ. ജോർജ് പറമ്പിത്തടത്തിൽ. എട്ടിന് സമാപനാശീർവാദം.