ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഡെംചോക്കിൽ പുതുതായി തുറന്ന മോട്ടോറബിൾ റോഡിൽ സൈക്കിൾ ചവിട്ടണമെന്ന ആഗ്രഹം. നല്ലൊരു സൈക്കിളില്ലെന്ന ഒറ്റകാരണത്താൽ പാതയിൽ എത്തുന്ന ആദ്യ സൈക്ലിസ്റ്റെന്ന മോഹം പാതിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ആശങ്ക. കെ.സി. വേണുഗോപാൽ എം.പിയക്ക് അയച്ച ഒരുവാട്സാപ്പ് സന്ദേശത്തിൽ സൈക്കിൾ കിട്ടിയ ഞെട്ടലിൽ സൈക്ലിസ്റ്റ് നിതിൻ. ഉമ്മൻചാണ്ടിയുടെ കോൺഗ്രസ് മരിച്ചിട്ടില്ലെന്നു നിതിൻ

Keralanewsmedia:online

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഡെംചോക്കിൽ പുതുതായി തുറന്ന മോട്ടോറബിൾ റോഡിൽ സൈക്കിൾ ചവിട്ടണമെന്ന ആഗ്രഹം. നല്ലൊരു സൈക്കിളില്ലെന്ന ഒറ്റകാരണത്താൽ പാതയിൽ എത്തുന്ന ആദ്യ സൈക്ലിസ്റ്റെന്ന മോഹം പാതിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ആശങ്ക. കെ.സി. വേണുഗോപാൽ എം.പിയക്ക് അയച്ച ഒരുവാട്സാപ്പ് സന്ദേശത്തിൽ സൈക്കിൾ കിട്ടിയ ഞെട്ടലിൽ സൈക്ലിസ്റ്റ് നിതിൻ. ഉമ്മൻചാണ്ടിയുടെ കോൺഗ്രസ് മരിച്ചിട്ടില്ലെന്നു നിതിൻ

ലഡാക്ക്: എവറിസ്റ്റിലെ ബേയ്‌സ് ക്യാമ്പിനെക്കാൾ ഉയരം കൂടിയ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഡെംചോക്കിൽ പുതിതായി തുറന്ന മോട്ടോറബിൾ റോഡിൽ സൈക്കിൾ ചവിട്ടണമെന്ന ആഗ്രഹം നിറവേറ്റാൻ കെ.സി. വേണുഗോപാൽ എം.പി സഹായമൊരുക്കിയതിന്റഅനുഭവം പറഞ്ഞു സൈക്ലിസ്റ്റ് നിതിൻ.ഒരു ഫോണിവിളിക്ക് അപ്പുറത്ത് ഊരും പേരും അറിയാത്തവർക്കു സഹായം എത്തിച്ച ഉമ്മൻചാണ്ടിയുടെ പാത പിന്തുടരുന്നവർ കോൺഗ്രസിൽ ഇപ്പോഴുമുണ്ടെന്നു നിതിൻ പറയുന്നു.ഇന്ത്യാ ചൈന ബോർഡറിനു സമീപം ഡെംചോക്കിൽ തുറന്ന പുതിയ പാത, എവറിസ്റ്റിലെ ബേയ്സ് ക്യാമ്പിനെക്കാൾ ഉയരം കൂടിയ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡാണ്.

ഇവിടെയെത്തുന്ന ആദ്യ സൈക്ലിസ്റ്റാകണമെന്ന ചെറിയ ആഗ്രഹം സാധ്യമാക്കാൻ സഹായിച്ച എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനോടും കോൺഗ്രസിനോടുമുള്ള കൃതജ്ഞതയാണു നിതിന്റെ വാക്കുകളിലൂടെ പ്രകടമാക്കുന്നത്.നല്ലൊരു സൈക്കിളില്ലെന്ന ഒറ്റകാരണത്താൽ ഡെംചോക്കിൽ പുതിതായി തുറന്ന പാതയിൽ എത്തുന്ന ആദ്യ സൈക്ലിസ്റ്റെന്ന മോഹം പാതിയിൽ ഉപേക്ഷിക്കുമെന്നു കരുതിയിടത്താണ് കെ.സി വേണുഗോപാലിന്റെ രൂപത്തിൽ ദൈവം തന്നെ സഹായിച്ചതെന്ന് സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ ചെറുപ്പക്കാരൻ പറയുമ്പോൾ ആ കണ്ണുകളിൽ ഈറനണിയുന്നു.തന്റെ ആഗ്രഹം ഫലപ്രാപ്തിയിലെത്തിക്കാൻ എല്ലാ സഹായങ്ങളും ചെയ്ത കെസി വേണുഗോപാലിനെ നേരിൽ കണ്ട് നന്ദി പറയുക എന്ന സ്വ‌പ്നം കൂടി സത്യമാകുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് ഈ ചെറുപ്പക്കാരൻ.

യാത്രകൾ വെറും കാഴ്ചകൾ മാത്രമല്ല, മികച്ച അനുഭവങ്ങൾ കൂടിയാണു സമ്മാനിക്കുന്നത്. സിനിമയിൽ സഹ സംവിധായകനായി തുടരുമ്പോഴും അത്തരം നവ അനൂഭൂതി തേടിയുള്ള യാത്ര കൂടിയാണ് നിതിന്റെ ജീവിതം.2021 ലാണ് ആദ്യമായി സോളോ ട്രിപ്പിന്റെ ഭാഗമായി നിതിൻ കേരളത്തിൽ നിന്നു കാശ്‌മീരിലേക്കു യാത്ര പോകുന്നത്. ആകെ കൈയ്യിലുണ്ടായിരുന്ന 170 രൂപയുമായി യാത്ര തിരിക്കുമ്പോൾ അതിന്റെ അവസാനം എന്താകുമെന്ന് ധാരണയുണ്ടായിരുന്നില്ല. എന്നാൽ ചായവിറ്റ് കിട്ടുന്ന കാശ് കൊണ്ട് അന്ന് ആ യാത്ര പൂർത്തിയാക്കി.അതിന്റെ ആത്മവിശ്വാസത്തിൽ 2024 ൽ 12 ലധികം സംസ്ഥാനങ്ങൾ പിന്നിട്ട് നേപ്പാളിലേക്ക് യാത്ര നടത്തി. ഇതിനിടെയാണ് ലഡാക്കിലെ ഇന്ത്യാ ചൈന ബോർഡറിനു സമീപം ഡെംചോക്കിൽ പുതിയ പാത തുറന്ന വിവരം നിതിൻ്റെ ശ്രദ്ധയിൽപ്പെടുന്നത്.

ഇവിടെ അദ്യമെത്തുന്ന സൈക്ലിസ്റ്റിന്റെ പേര് തന്റെതാകണമെന്നും, എന്നാൽ അതുവെറുമൊരു യാത്ര മാത്രമാകാതെ ലഹരിക്കെതിരെ സന്ദേശം നൽകുന്ന യാത്രകൂടിയാകണം എന്ന ലക്ഷ്യവും നിതിൻ മനസിലുറപ്പിച്ചു.പക്ഷെ, ഡൽഹിയിലായിരുന്ന നിതിന്റെ കൈവശം സൈക്കിളില്ലായിരുന്നു. ഉയർന്ന തുകയ്ക്ക് ഒരു സൈക്കിൾ സ്വന്തമാക്കുക എന്നതും പ്രയാസമായി.