തൃശൂരിൽ ഗർഭിണിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഷാരോൺ റിമാൻഡിൽ

Keralanewsmedia:online

തൃശൂരിൽ ഗർഭിണിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഷാരോൺ റിമാൻഡിൽ

തൃശൂർ: വരന്തരപ്പിള്ളിയിൽ ഗർഭിണി യായ യുവതി തീ കൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോൺ റി മാൻഡിൽ.വരന്തരപ്പിള്ളി സ്വദേശി അർച്ചനയുടെ മൃതദേഹം ബുധനാഴ്ച്‌ച വീടിന് സമീപ ത്തെ കനാലിലാണ് കണ്ടെത്തിയത്. അർച്ചനയുടെ അച്ഛൻ്റെ പരാതിയിലാ ണ് ഷാരോണിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമത്തിന്റെ യും അടിസ്ഥാനത്തിലാണ് കേസെടു ത്തിരിക്കുന്നത്.ആറ് മാസം മുൻപാണ് ഷാരോണും അർച്ചനയും വിവാഹിതരായത്. പ്രണ യ വിവാഹമായിരുന്നു ഇവരുടേത്.വിവാഹശേഷം ഷാരോൺ അർച്ചന യെ മർദിച്ചിരുന്നുവെന്ന് കുടുംബം ആ രോപിക്കുന്നു. ഷാരോൺ വീട്ടുകാരുമാ യി സംസാരിക്കാൻ പോലും അർച്ചന യെ അനുവദിച്ചിരുന്നില്ല. കോളജിനു മുന്നിൽവച്ച് ഒരിക്കൽ അർച്ചനയെ മർ ദിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ടാണ് രക്ഷിച്ചത്.വീട്ടിൽ എന്നും വഴക്ക് പതിവായിരുന്നു വെന്നും അർച്ചനയുടെ ബന്ധുക്കൾ പ റഞ്ഞു. ഇന്നലെയാണ് വീടിന് സമീപ ത്തെ കനാലിൽ പൊള്ളലേറ്റ നിലയിൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തി യത്.