ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളജിൽ ബസ് അറ്റകുറ്റപണിക്കിടെ ഉണ്ടായ പൊട്ടിത്തെറിയിൽ മെക്കാനിക്കിന് ദാരുണ മരണം. അമിതമായി ചൂടായി എൻജിന്റെ ടർബോ ഭാഗം പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം
Keralanewsmedia:online
ആലപ്പുഴ: ചെങ്ങന്നൂർ ഐഎച്ച്ആർഡി കോളജിൽ ബസ് അറ്റകുറ്റപണിക്കിടെ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു.കട്ടച്ചിറ സ്വദേശിയായ കുഞ്ഞുമോൻ ആണ് മരിച്ചത്.രണ്ടുദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു.വ്യാഴാഴ്ച ഉച്ചയോടെ മെക്കാനിക് എത്തി അറ്റകുറ്റപ്പണികൾ നടത്തിവരികയായിരുന്നു.വൈകിട്ട് ആറരയോടെയായിരുന്നു ബസിനുള്ളിൽനിന്ന് പൊട്ടിത്തെറി ഉണ്ടായത്.അമിതമായി ചൂടായി എൻജിന്റെ ടർബോ ഭാഗം പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം.ഉടൻ തന്നെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ ആദ്യം താലുക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.













