കേരള രാജ് ഭവൻ ഇനി മുതൽ ലോക് ഭവൻ, ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Keralanewsmedia:online

കേരള രാജ് ഭവൻ ഇനി മുതൽ ലോക് ഭവൻ, ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് ലോക്ഭവൻ എന്ന പുനർ നാമകരണം ചെയ്യണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ ഭാഗമായി അസം, ബംഗാൾ രാജ്ഭവനുകളുടെ പേര് മാറ്റി വിജ്ഞാപനം പുറത്തിറക്കി.അസം ഗവർണർ ലക്ഷ്‌മൺപ്രസാദ് ആചാര്യ വെള്ളിയാഴ്ചയും ബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഇന്നലെയും ആണ് പേര് മാറ്റത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കിയത്.രാജ്ഭവൻ എന്നത് കൊളോണിയൽ സ്വാധീനമുള്ള പേരാണെന്ന വിലയിരുത്തലാണ് ഈ മാറ്റത്തിന് പിന്നിൽ. പേര് മാറ്റം മറ്റു സംസ്ഥാനങ്ങളിലും ഉടൻ നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനങ്ങളുടെ ഭവനം എന്നർത്ഥം വരുന്നതിനാലാണ് ലോക ഭവൻ എന്ന പേര് മാറ്റം.കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. ലഫ്റ്റനന്റ്ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്‌നിവാസിൻ്റെ പേര് ‘ലോക്നിവാസ്' എന്നാക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ തിങ്കളാഴ്ച ഉത്തരവിറങ്ങിയേക്കുമെന്നാണ് കരുതുന്നത്