രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ ഇരയുടെ പേരു വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വറുമായി പോലീസ് തെളിവെടുപ്പു നടത്തി. രാഹുൽ ഈശ്വറിന്റെ പൗഡിക്കോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്.
Keralanewsmedia:online
തിരുവനന്തപുരം: രാഹുൽ മാങ്കുട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിൽ രാഹുൽ ഈശ്വറുമായി പോലീസ് തെളിവെടുപ്പു നടത്തി.ഇന്നു രാവിലെ രാഹുൽ ഈശ്വറിന്റെ പൗഡിക്കോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്.സോഷ്യൽ മീഡിയയിലുടെ പ്രചരിപ്പിച്ച വീഡിയോ ചിത്രീകരി ച്ച ലാപ്ടോപ്പ് ഉൾപ്പെടെയുളള ഉപകരണങ്ങൾ കണ്ടെത്താനാണു തെളിവെടുപ്പു നടത്തിയത്.തിരുവനന്തപുരം സൈബർ പോലീസാണ് രാഹുൽ ഈശ്വറിനെ ഞായറാഴ്ച അറസ്റ്റ് ചെയ്‌തത്.അതേസമയം രാഹുൽ മാങ്കുട്ടത്തിലിന് അനുകുലമായവീഡിയോ താൻ ഇനിയും ചെയ്യുമെന്ന് തെളിവെടുപ്പിനിടെ രാഹുൽ ഈശ്വർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.













