ഹോണടിച്ചതിന്റെ പേരിൽ തർക്കം; പേരാമംഗലത്ത് മൂന്ന് പേർക്ക് കുത്തേറ്റു.ആക്രമണത്തി ന് ശേഷം മറ്റൊരു സുഹൃത്തിന്റെ കാറിലാണ് പ്രതി കടന്നുകളഞ്ഞത്
Keralanewsmedia:online
തൃശൂർ: ഹോണടിച്ചതിന്റെപേരിലുണ്ടായ തർക്കത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. മുണ്ടൂർ സ്വദേശി ബിനീഷ് (46), മകൻ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റത്.മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ കേച്ചേരി സ്വദേശി കൃഷ്ണണ കിഷോർ ആണ് മൂന്നുപേരെയും ആക്രമിച്ചത്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.രണ്ടുബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്. കൃഷ്‌ണ കിഷോറും ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു.കൃഷ്ണ കിഷോർ ഓടിച്ച ബൈക്കിന് പിന്നാലെ വന്നത് അഭിനവും ബിനീഷുമായിരുന്നു.അഭിനവ് രണ്ടുതവണ ഹോണടിച്ചതിൽ ഇയാൾ പ്രകോപിതനാകുകയായിരുന്നു.ഓവർടേക്ക് ചെയ്‌ത് പോയ ഇവരെ കൃഷ്ണ കിഷോർ ബുള്ളറ്റിൽ വന്ന് തടഞ്ഞുനിർത്തുകയും വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു.ഇതിനിടെ കൃഷ്ണ കിഷോർ കത്തിയെടുത്ത് അഭിനവിനെയും അച്ഛൻ ബിനീഷിനെയും അഭിജിത്തിനെയും കുത്തുകയായിരുന്നു.ആക്രമണത്തിന് ശേഷം മറ്റൊരു സുഹൃത്തിന്റെ കാറിലാണ് പ്രതി കടന്നുകളഞ്ഞത്. പേരാമംഗലം പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.













