വീണ്ടും കോഹ്ലി ഷോ ! റായ്‌പൂർ ഏകദിനത്തിൽ കോഹ്ലിക്ക് തുടർച്ചയായ രണ്ടാം സെഞ്ചുറി. ഗെയ്ക്വാദിനും സെഞ്ചുറി, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
റിപ്പോർട്ട് :സജീവ് ഗോപാലൻ
റായ്പൂർ: ദക്ഷിണാഫ്രിക്കയ്ക്കെതി രായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഋതുരാജ് ഗെയ്ക്വാദിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ച്വറി ഇന്നിങ്സുകളാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്.സിക്സും അടങ്ങുന്ന ഇന്നിങ്സോടെ 105 റൺസാണ് ഗെയ്ക‌്വാദ് നേടിയത്. 90 പന്തിൽ നിന്നാണ് കോഹ് ലി 100 തികച്ചത്.62 ന് 3 എന്ന നിലയിൽ നിന്നാണ് ഇന്ത്യയെ കോഹ്‌ലി - ഗെയ്ക്വാദ് സഖ്യം മികച്ച നിലയിലേക്ക് എത്തിച്ചത്. 127 പന്തിൽ നിന്ന് 150 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (22), രോഹിത് ശർമയും (14) നേരത്ത പുറത്തായിരുന്നു.സ്കോർ 40 ൽ നിൽക്കെ പേസർ നാന്ദ്രെ ബർഗറിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡി കോക്ക് ക്യാച്ചെടുത്താണ് രോഹിതിനെ പുറത്താക്കുന്നത്. മാർകോ യാൻസന്റെ പന്തിൽ കോർബിൻ ബോഷ് ക്യാച്ചെടുത്ത് ജയ്സ്വാൾ മടങ്ങി.യാൻസൻ എറിഞ്ഞ 36 മത്തെ ഓവറിലാണ് ഗെയ്ക‌്വാദ് പുറത്താകുന്നത്. അപ്പോൾ ഇന്ത്യൻ സ്കോർ257 ന് 3 എന്ന നിലയിലായിരുന്നു. പിന്നീട് 40മത്തെ ഓവറിലാണ് കോഹ് ലി(102) പുറത്താകുന്നത്.എൻഗിഡിയുടെ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. നിലവിൽ 325 ന് 5 എന്ന നലിയിൽ കൂറ്റൻ സ്കോറിലേക്കാണ് ഇന്ത്യ കുതിക്കുന്നത്.













