ക്രിസ്മസ്-പുതുവത്സര-ശബരിമല സ്പെഷ്യൽ ട്രെയിനുകൾക്ക് കരുനാഗപ്പളളിയിൽ സ്റ്റോപ്പേജ് അനുവദിക്കണം: ആവശ്യമുന്നയിച്ച് കേന്ദ്ര റെയിൽവെ മന്ത്രിക്ക് കത്തുനൽകി കെ.സി വേണുഗോപാൽ എംപി
Keralanewsmedia:online
കൊല്ലം: ക്രിസ്മമസ്, പുതുവത്സര,ശബരിമല സീസണിൽ അനുവദിച്ച സ്പെഷ്യൽ ട്രെയിനുകൾക്ക് കരുനാഗപ്പള്ളി സ്റ്റേഷനിൽ സ്റ്റോപ്പേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി കേന്ദ്ര റെയിൽവെ മന്ത്രിക്ക് കത്തുനൽകി.സ്പെഷ്യൽ ട്രെയിനുകൾക്ക് ഒന്നു മുതൽ രണ്ട് മിനിട്ട് വരെ സമയക്രമത്തിൽ സ്റ്റോപ്പേജ് അനുവദിക്കണമെന്നത് യാത്രക്കാരുടേ പ്രധാന ആവശ്യങ്ങളിലൊന്നാണ്.ചാർലപ്പള്ളി കൊല്ലം, മച്ചിലിപട്ടണം -കൊല്ലം, നരസാപൂര് - കൊല്ലം, ഹസർ സാഹിബ് നാണ്ഡേഡ് - കൊല്ലം, മംഗളൂരു - തിരുവനന്തപുരം നോർത്ത്, നാഗർഗോവിൽഡ - മഡ്‌ഗാവ് എന്നീ സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പേജ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും വേണുഗോപാൽ റെയിൽവെ മന്ത്രിയോട് ആവശ്യപ്പെട്ടു.













