കൊടുങ്ങാനൂരിൽ എൻഡിഎ സ്ഥാനാത്ഥി വി വി രാജേഷ് ജയിച്ചു. തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ വിജയിച്ചു

Keralanewsmedia:online

കൊടുങ്ങാനൂരിൽ എൻഡിഎ സ്ഥാനാത്ഥി വി വി രാജേഷ് ജയിച്ചു.  തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ വിജയിച്ചു

തിരുവനന്തപുരം: തിരുവനന്തപുരംനഗരസഭയിലെ ശാസ്‌തമംഗലം വാർഡിലെ എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ വിജയിച്ചു. കൊടുങ്ങാനൂരിൽ എൻഡിഎ സ്ഥാനാത്ഥി വി വി രാജേഷ് ജയിച്ചു.507 വോട്ടിന്റെ ലീഡാണ് വിവി രാജേഷിന് ലഭിച്ചത്.ഒഞ്ചിയത്ത് ആർഎംപി മുന്നണി അധികാരം നിലനിർത്തി. 9 സീറ്റിൽ ജനകീയ മുന്നണി ജയിച്ചു. 5 സീറ്റിൽ എൽഡിഎഫ് വിജയിച്ചു.എറണാകുളം ജില്ലയിൽ യുഡിഎഫിന്റെറെ വൻ മുന്നേറ്റമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിൽ 24 ഡിവിഷനുകളിൽ യുഡിഎഫ് ലീഡ് നേടി. രണ്ടിടത്ത് ഒതുങ്ങി എൽഡിഎഫ്. രണ്ടിടത്ത് ട്വന്റി 20 ആണ്.പാലക്കാട് രണ്ട് നഗരസഭകൾ യുഡിഎഫ് തിരിച്ച് പിടിച്ചു. പട്ടാമ്പിയും ചിറ്റൂരും യുഡിഎഫ് തിരിച്ച് പിടിച്ചു. മണ്ണാർക്കാട് നിലനിർത്തി.