പ്രമുഖരുടെ വാർഡുകളിൽ എതിർ പാർട്ടികളുടെ സ്ഥാനാർഥികൾ വിജയിച്ചത് കൗതുകമായി. സതീശനും വേണുഗോപാലിനും ജോസ് കെ മാണിക്കും മന്ത്രി സജി ചെറിയാനും തിരിച്ചടി

Keralanewsmedia:online

പ്രമുഖരുടെ വാർഡുകളിൽ എതിർ പാർട്ടികളുടെ സ്ഥാനാർഥികൾ വിജയിച്ചത് കൗതുകമായി. സതീശനും വേണുഗോപാലിനും ജോസ് കെ മാണിക്കും മന്ത്രി സജി ചെറിയാനും തിരിച്ചടി

കൊച്ചി: സംസ്ഥാനത്തെ പ്രമുഖരാഷ്ട്രീയ നേതാക്കളുടെ സ്വന്തം വാർഡുകളിൽ എതിർ പാർട്ടികൾ വിജയിച്ചു കയറിയത് കൗതുകമായി.പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സ്വന്തം വാർഡിൽ ബിജെപിയാണ് വിജയിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ വാർഡിൽ ഇടതുപക്ഷമാണ് വിജയിച്ചത്.

കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ വാർഡിൽ യുഡിഎഫ് വിജയിച്ചപ്പോൾ എതിരാളി മാണി സി കാപ്പൻ്റെ സ്വന്തം വാർഡിൽ ഇടതുപക്ഷത്തുനിന്ന് മൽസരിച്ച കേരള കോൺഗ്രസ് എം സ്ഥാനാർഥിയാണ് വിജയിച്ചത്.പാലക്കാട് എംഎൽഎയും ആരോപണ വിധേയനുമായ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്വന്തം വാർഡിലും ഇടതുപക്ഷത്തിനാണ് വിജയം.മന്ത്രി സജി ചെറിയാന്റെ വാർഡിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്താണ്. മന്ത്രി വിഎൻ വാസവന്റെ സ്വന്തം നാടായ പാമ്പാടി പഞ്ചായത്തുതന്നെ യുഡിഎഫ് തൂത്തുവാരി.