കട്ടപ്പന നഗരസഭയിൽ എൽഡിഎഫിന് അട്ടിമറി വിജയം: യുഡിഎഫ് മുൻ എംഎൽഎ ഇ എം അഗസ്തി പരാജയപ്പെട്ടു
Keralanewsmedia:online
കട്ടപ്പന നഗരസഭയിൽ എൽഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫ് സ്ഥാനാര്‍ഥിയും മുൻ എംഎൽഎയുമായ ഇ എം അഗസ്തി പരാജയപ്പെട്ടു. എൽ ഡി എഫിൻ്റെ
സി ആർ മുരളിയാണ് വിജയിച്ചത്. കട്ടപ്പന നഗരസഭയിൽ 22 ആം വാർഡിലാണ് മത്സരിച്ചത്.അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ അടുത്ത സുഹൃത്തും അനുയായിയുമായ ഫെനി നൈനാനും തോറ്റു. അടൂർ നഗരസഭ എട്ടാം വാർഡില്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായാണ് മത്സരിച്ചിരുന്നത്.യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തോറ്റു. വിജിൽ മോഹനാണ് തോറ്റത്. ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാർഡിൽ നിന്നാണ് മത്സരിച്ച് തോറ്റത്. എൽഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ബാബുവാണ് എള്ളരിഞ്ഞി വാർഡിൽ വിജയിച്ചത്.













