ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ മഥുരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി

Keralanewsmedia:online

ഡൽഹി-ആഗ്ര എക്സ്പ്രസ് വേയിൽ മഥുരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് മരിച്ചവരുടെ എണ്ണം 13 ആയി

ഡൽഹി: മഥുരയിലെ ഡൽഹി-ആഗ്രഎക്സ്പ്രസ് വേയിൽ ചൊവ്വാഴ്ച പുലർച്ചെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നിരവധി വാഹനങ്ങൾക്ക് തീപിടിച്ച് പതിമൂന്ന് പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഏഴ് ബസുകളും മൂന്ന് കാറുകളും പരസ്പരം കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടം നടന്നത്.

പരിക്കേറ്റവരെ 20 ഓളം ആംബുലൻസുകൾ ഉപയോഗിച്ചാണ് ആശുപത്രികളിലേക്ക് കൊണ്ടുപോയത് . ബൽദേവ് പോലീസ് സ്റ്റേഷൻ പ്രദേശത്തെ മൈൽസ്റ്റോൺ 127 ന് സമീപം പുലർച്ചെ 4:00 ഓടെയാണ് അപകടം.സംഭവസ്ഥലത്ത് ഡിഎം, എസ്പി എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ എത്തി.രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.തീ അണയ്ക്കാൻ പോലീസ്, അഗ്‌നിശമന സേന, എൻഎച്ച്എഐ, എസ്ഡിആർഎഫ് എന്നിവയിൽ നിന്നുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നു.