ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ്. തിങ്കളാഴ്ചത്തെ കലക്ഷൻ 10 കോടി ക്ലബിൽ ഇടംപിടിച്ചു

Keralanewsmedia:online

ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ്. തിങ്കളാഴ്ചത്തെ കലക്ഷൻ 10 കോടി ക്ലബിൽ ഇടംപിടിച്ചു

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ്.തിങ്കളാഴ്ചത്തെ കലക്ഷൻ 10 കോടി ക്ലബിൽ ഇടംപിടിച്ചു.ടിക്കറ്റ് വരുമാനമായി 10.77 കോടി രൂപയും ടിക്കറ്റിതര വരുമാനമായ 0.76 കോടി രൂപയും ഉൾപ്പെടെ ആകെ 11.53 കോടി രൂപയാണ് തിങ്കളാഴ്ചത്തെ മൊത്തം വരുമാനം.ജീവനക്കാരുടെയും സൂപ്പർവൈസർമാരുടെയും ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് കെഎസ്ആർടിസിക്ക് സഹായകരമാകുന്നതെന്ന് മാനേജിങ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കർ പറഞ്ഞു.കഴിഞ്ഞവർഷം ഡിസംബർ 16ന് 8.57 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനയില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചത്.പുതിയ ബസുകളുടെ വരവും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്.മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനംവർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും പ്രമോജ് ശങ്കർ കൂട്ടിച്ചേർത്തു.