നാഷണൽ ഹെറാൾഡ് കേസ്: കുറ്റപത്രത്തിൽ അപ്പീലുമായി ഇഡി ഹൈക്കോടതിയിൽ

Keralanewsmedia:online

നാഷണൽ ഹെറാൾഡ് കേസ്: കുറ്റപത്രത്തിൽ അപ്പീലുമായി ഇഡി ഹൈക്കോടതിയിൽ

നാഷണൽ ഹെറാൾഡ് കേസിൽ വിചാരണക്കോടതിക്കെതിരെ അപ്പീൽ സമർപ്പിച്ചു എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. ദില്ലി ഹൈക്കോടതിയിലാണ് ഇഡി അപ്പീൽ സമർപ്പിച്ചത്. വിചാരണ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അപ്പീൽ നൽകിയിരിക്കുന്നത്. എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ പുതിയ കുറ്റപത്രം നൽകാനാണ് നിർദ്ദേശം.

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തിൽ ആരോപണം. പ്രത്യേക ഇഡി കോടതി ഈ കുറ്റപത്രം ഇന്ന് തള്ളിക്കളഞ്ഞു. ഏതെങ്കിലും എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ അല്ല നിലവിൽ ഇഡി കേസെടുത്ത് കുറ്റപ്പത്രം നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ നാഷണൽ ഹെറാൾഡ് കേസിലെ ഗൂഢാലോചനയിൽ ദില്ലി പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റ 2000 കോടിയുടെ സ്വത്തുക്കള്‍, യങ് ഇന്ത്യന്‍ എന്ന കമ്പനിയുണ്ടാക്കി വെറും 50 ലക്ഷം രൂപയ്ക്ക് തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നാണ് ഇ ഡിയുടെ ആരോപണം.