പത്തനംതിട്ടയിൽ ശബരിമല തീർഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
Keralanewsmedia:online
പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. തുലാപ്പള്ളി ആലപ്പാട്ട് വെച്ചാണ് തീർഥാടകരുടെ വാഹനമിടിച്ച് അപകടമുണ്ടാകുന്നത്. ദർശനം കഴിഞ്ഞ് മടങ്ങിയ മിനിബസ് തുലാപ്പള്ളി പുളിയംകുന്ന് മല ഇറക്കം ഇറങ്ങി വരവേ നിയന്ത്രണം വിട്ട് രണ്ട് കാറിലും മറ്റൊരു ബസ്സിലും ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലും കോട്ടയത്തുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 7.30 ഓടെയാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പെട്ട മിനി ബസിലുണ്ടായിരുന്നവര്‍ ചികിത്സയിൽ.













