ലീഗിന് ദുരാഗ്രഹം’: ഇരവിപുരത്ത് ലീഗിനെതിരെ ആർ എസ് പി നേതാവ് എ എ അസീസ്
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ലീഗിനെതിരെ എതിർപ്പ് പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ആർഎസ്പി. ഇരവിപുരം മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ആർഎസ്പി പരസ്യമായി അതൃപ്തിയും എതിർപ്പും വ്യത്കമാക്കിയിരിക്കുന്നത്. ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റംഗം എ എ അസീസാണ് പ്രതികരണവുമായി രംഗത്ത് വന്നത്. ലീഗിന് ദുരാഗ്രഹമാണെന്നും അസീസ് പറയുന്നു. പി.കെ.കെ.ബാവ ജയിച്ചതല്ലാതെ മറ്റാരും ഇരവിപുരത്ത് ലീഗിൽ ജയിച്ചിട്ടില്ല.തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗിന് മത്സരിക്കാൻ പോലും ആളില്ലെന്നും പറയുന്നു. കോർപ്പറേഷനിൽ അഞ്ച് സീറ്റ് നൽകിയപ്പോൾ മൂന്ന് സീറ്റും തിരികെ നൽകി. ആളില്ലാത്തവരാണ് ഇരവിപുരം സീറ്റ് ആവശ്യപ്പെടുന്നത്. ലീഗിന് നാണം വേണമെന്നും അസീസ് തുറന്നടിച്ചു.പക്വതയില്ലാത്തവരാണ് ജില്ലയിലെ ലീഗിനെ നയിക്കുന്നത്. നാലും മൂന്നും ഏഴ് പേരാണ് ഉള്ളത്. 24ന് ആർ.എസ്.പി സെക്രട്ടറിയേറ്റിൽ സ്ഥാനാർഥിയെ സംബന്ധിച്ച് ആലോചന നടത്തും ഇരവിപുരം മണ്ഡലത്തിൽ ആർ.എസ്.പി തന്നെ മത്സരിക്കുമെന്നുമാണ് എ എ അസീസ് പറഞ്ഞിരിക്കുന്നത്. മുന്നണി പോരുകളും സ്ഥാനത്തിനുള്ള തർക്കങ്ങളും യുഡിഎഫിൽ ശക്തമായിരിക്കുകയാണ്.













