മൂന്ന് സംസ്ഥാനങ്ങളിൽ കുട്ടികളുടെ മരണം: കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പന കേരളത്തിൽ നിർത്തിവച്ചു; പരിശോധന ശക്തം

റിപ്പോർട്ട്‌ :ബിജു കൊപ്പം

മൂന്ന് സംസ്ഥാനങ്ങളിൽ കുട്ടികളുടെ മരണം: കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പന കേരളത്തിൽ നിർത്തിവച്ചു; പരിശോധന ശക്തം

മൂന്ന് സംസ്ഥാനങ്ങളിൽ കുട്ടികളുടെ മരണം: കോൾഡ്റിഫ് കഫ് സിറപ്പിന്റെ വിൽപ്പന കേരളത്തിൽ നിർത്തിവച്ചു; പരിശോധന ശക്തം

 _സംസ്ഥാനത്ത് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ തുടരുകയാണ്._

മൂന്ന് സംസ്ഥാനങ്ങളിൽ കുട്ടികൾ മരിച്ച സാഹചര്യത്തിൽ കേരളത്തിൽ കോൾഡ്റിഫ് സിറപ്പിന്റെ വിൽപ്പന സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചു. കോൾഡ്‌റിഫ് സിറപ്പിന്റെ എസ്ആർ 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്തുനിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ ബാച്ച് മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെ പ്രാഥമിക അന്വേഷണത്തിൽ മനസിലായത്.

എങ്കിലും സുരക്ഷയെ കരുതിയാണ് മരുന്നിൻ്റെ വിതരണവും വിൽപനയും പൂർണമായും നിർത്തിവയ്ക്കാൻ ഡ്രഗ്‌സ് കൺട്രോളർ ഡ്രഗ്‌സ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയത്. കേരളത്തിൽ എട്ട് വിതരണക്കാർ വഴിയാണ് ഈ മരുന്നിന്റെ വിൽപ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വിൽപ്പനയും നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള വിൽപ്പനയും നിർത്തിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.