ആനത്തലവട്ടം ആനന്ദൻ തൊഴിലാളിവർഗ്ഗത്തിന്റെ അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി അന്ത്യശ്വാസം വരെ പോരാടിയ സമാനകതകളില്ലാത്ത തൊഴിലാളി നേതാവ് : മുൻ മന്ത്രി എളമരം കരിം
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ആനത്തലവട്ടം ആനന്ദൻ തൊഴിലാളിവർഗ്ഗത്തിന്റെ അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി അന്ത്യശ്വാസം വരെ പോരാടിയ സമാനകതകളില്ലാത്ത തൊഴിലാളി നേതാവ് : മുൻ മന്ത്രി എളമരം കരിം
സി. പി. ഐ (എം ) മുൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സി. ഐ. റ്റി. യു മുൻ സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ രണ്ടാം അനുസ്മരണ ദിനം സി. പി. ഐ (എം ) സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും സി. ഐ. റ്റി. യു സംസ്ഥാന സെക്രട്ടറിയുമായ മുൻ മന്ത്രി എളമരം കരിം ഉത്ഘാടനം ചെയ്തു. ചിറയിൻകീഴ് ആൽത്തറമൂട്ടിൽ നടന്ന അനുസ്മരണസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അഡ്വ. വി. ജോയ് എം. ഏൽ. എ അധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻ കുട്ടി, എൽ. ഡി. എഫ് കൺവീനർ റ്റി. പി. രാമകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം ആനാവൂർ നാഗപ്പാൻ
മുൻ മന്ത്രി എം. വിജയകുമാർ, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം. ഏൽ. എ, ഒ. എസ്. അംബിക എം. എൽ. എ, അഡ്വ. ഡി. കെ. മുരളി എം. എൽ. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ആറ്റിങ്ങൽ രാമു, സുനിൽ കുമാർ,ബി. പി. മുരളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗം, മുൻ എം. പി. അഡ്വ. എ. സമ്പത്ത്, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹിദ് തുടങ്ങിയ സി. പി. ഐ (എം ) സംസ്ഥാന -ജില്ലാ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. ജില്ലാ കമ്മറ്റി അംഗം ആർ. സുഭാഷ് സ്വാഗതവും, ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി. സുഭാഷ് നന്ദിയും പറഞ്ഞു. അനുസ്മരണത്തോ ടനുബന്ധിച്ച് സി. ഐ. റ്റി. യു ചിറയിൻകീഴ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡി. വൈ. എഫ്. ഐ ചിറയിൻകീഴ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 2500ൽ പരം പൊതിച്ചോറുകൾ വിതരണം ചെയ്തു.സി. ഐ. റ്റി. യു ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറയിൻകീഴ് ആശുപത്രിയിൽ പൊതിച്ചോറുകൾ വിതരണം ചെയ്തു.













