യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ

Keralanewsmedia

യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ

യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ

കുമ്പള: കാസർകോട് കുമ്പളയിൽ യുവ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഭിഭാഷകൻ അറസ്റ്റിൽ.തിരുവല്ല സ്വദേശിയായ അനിൽകുമാറാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. കുമ്പള പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. വർഷങ്ങളായി രഞ്ജിതയുടെ സുഹൃത്താണ് ഇയാൾ.

കഴിഞ്ഞ ചൊവ്വാഴചയാണ് അഡ്വ. രഞ്ജിതകുമാരി(30)യെ നഗരത്തിലെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സിപിഎം കുമ്പള ലോക്കൽ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റുമായിരുന്നു രഞ്ജിത.ഒട്ടേറെത്തവണ കുടുംബാംഗങ്ങൾ ഫോൺചെയ്തിട്ടും രഞ്ജിത ഫോൺ എടുത്തിരുന്നില്ല. ഇതേ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി വാതിൽ ചവിട്ടിത്തുറന്ന് ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. ഓഫീസ് മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.