ഉദ്ഘാടനം ചെയ്തു
സജീവ് ഗോപാലൻ
ഉദ്ഘാടനം ചെയ്തു
വർക്കല :ഇലകമൺ ഗ്രാമപഞ്ചായത്തിലെ കരവാരം നാലുമുക്ക് ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് അഡ്വ.വി.ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു.എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് ലൈറ്റ് അനുവദിച്ചത്.ഏറെ നാളത്തെ പ്രദേശവാസികളുടെ ആവശ്യമായിരുന്നു ഈ സ്ഥലത്ത് മിനി മാസ്റ് സ്ഥാപിക്കുക എന്നത്. ആ ആവശ്യം നടപ്പിലാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എംഎൽഎ കൂട്ടിച്ചേർത്തു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സൂര്യ,വൈസ് പ്രസിഡൻറ് ലൈജു രാജ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലെനിൻ രാജ്,ഗ്രാമപഞ്ചായത്ത് അംഗം അജിത,ഗിരീഷ് ബാബു,സുവർണ്ണ ലാൽ,ബാബു ,സവിൻ രാജ്, റെജി തുടങ്ങിയവർ പങ്കെടുത്തു













