ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല, പേരേറ്റിൽ*

കേരളം

ശ്രീജ്ഞാനോദയ  സംഘം ഗ്രന്ഥശാല, പേരേറ്റിൽ*

റിപ്പോർട്ട്‌: ശ്രീനാഥ കുറുപ്പ്.

*ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല, പേരേറ്റിൽ*

പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലയിൽ നടന്ന ആർ സുഭാഷ് അനുസ്മരണവും ഗ്രന്ഥശാല പുരസ്ക്കാര സമർപ്പണവും മുൻ എം. എൽ.എ. അഡ്വ. ബി. സത്യൻ ഉദ്ഘാടനം ചെയ്തു. 

 വർക്കല താലൂക്കിലെ ഏറ്റവും മികച്ച ഗ്രന്ഥശാല പ്രവർത്തകന് നൽകുന്ന - ആർ. സുഭാഷ് മെമ്മോറിയൽ ലൈബ്രറി പ്രവർത്തന പ്രതിഭാ പുരസ്ക്കാരം നാവായിക്കുളം വെട്ടിയറ ചിന്ത ലൈബ്രറി സെക്രട്ടറി . ജി. രാമചന്ദ്രൻപിള്ളയ്ക്ക് വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. സ്മിതാ സുന്ദരേശൻ ചടങ്ങിൽ സമ്മാനിച്ചു. 

ഗ്രന്ഥശാല സെക്രട്ടറി വി. ശ്രീനാഥക്കുറുപ്പ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. ബീന , ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി , ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. എസ്. പ്രദീപ്, ഒറ്റൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ആർ. എസ്. സത്യപാൽ, വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എ ഷിഖാൻ പകൽക്കുറി, താലൂക്ക് സെക്രട്ടറി പനയറ ജി.എസ്. സുനിൽ, എ ഷാജഹാൻ, ഗ്രന്ഥശാല പ്രസിഡൻ്റ് എം. രവീന്ദ്രൻ, വി.ശിവപ്രസാദ് , ആർ. രേണുക, റജൂല വിജയൻ തുടങ്ങിയവർ സംസാരിച്ചു. ആർ. സുഭാഷിൻ്റെ സ്മരണാർത്ഥം പ്രസിദ്ധീകരിച്ച ഓർമ്മപ്പുസ്തകം ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിലിന് കൈമാറി.