വാക്ക് ഇൻ ഇന്റർവ്യൂ*

വാക്ക് ഇൻ ഇന്റർവ്യൂ*

ജില്ലാ ഇൻഫർമേഷൻ ഓഫീസ്

എറണാകുളം

*പത്രക്കുറിപ്പ് 2*

*ഗതാഗത നിയന്ത്രണം*

​ 

*വാക്ക് ഇൻ ഇന്റർവ്യൂ*

​എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഡി ഡി ആർ ടി / ബി എം ആർ ടി / ബി എസ് സി ആർ ടി ടി എന്നിവയാണ് യോഗ്യതകൾ. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ജൂൺ 30-ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. 

ഫോൺ:0484-2386000 

*അപേക്ഷ ക്ഷണിച്ചു*

​തിരുവനന്തപുരം ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്‌നോളജി ആൻഡ് സ്‌കിൽസിൽ ജൂൺ 29 മുതൽ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ, പൈത്തൺ പ്രോഗ്രാമിംഗ്, ആൻഡ്രോയിഡ് ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ഫണ്ടമെന്റൽസ് എന്നിവയാണ് പ്രധാന കോഴ്‌സുകൾ. പ്ലസ് ടു, ഡിപ്ലോമ, ബി.ടെക്, ബി.സി.എ യോഗ്യതയുള്ളവർക്കും ബി.ടെക് വിദ്യാർത്ഥികൾക്കും അതത് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://skillcentre.ihrd.ac.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. 

ഫോൺ: 9495069307, 8547005087, 0471-2550612 

*തൊഴിൽ മേള: ജൂൺ 27-ന് അഭിമുഖം നടക്കും*

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 27 ന് (ശനി) രാവിലെ 10 മണിക്ക് ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമെനിൽ വെച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു. 

 എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ (ഇലക്ട്രീഷ്യൻ, സോളാർ ടെക്നീഷ്യൻ), ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുടെ കോപ്പിയും സഹിതം കോളേജിൽ ഹാജരാകേണ്ടതാണ്. 

ഫോൺ: 0484-2422452, 9446025780, 6282442046, 9446926836 

*തൊഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു*

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന നടപ്പിലാക്കുന്ന വിവിധ ബാങ്ക് ലിങ്ക്ഡ് സ്വയം തൊഴിൽ വായ്പ പദ്ധതികളായ കെസ്‌റു, നവജീവൻ, മൾട്ടി പർപ്പസ് ജോബ് ക്ലബ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 

വായ്പ തുകയുടെ 20% മുതൽ 25% വരെ ഫ്രണ്ട് എൻഡ് സബ്‌സിഡി ലഭിക്കുന്നതാണ് ഈ പദ്ധതികളുടെ പ്രധാന ആകർഷണം. ജോബ് ക്ലബ് പദ്ധതി വഴി 21–45 പ്രായപരിധിയിലുള്ളവർക്ക് പരമാവധി 10 ലക്ഷം രൂപ വരെയും (25% സബ്‌സിഡി), 50–65 പ്രായപരിധിയിലുള്ളവർക്കായുള്ള നവജീവൻ പദ്ധതി വഴി 50,000 രൂപ വരെയും (25% സബ്‌സിഡി), കെസ്‌റു പദ്ധതി വഴി 21–50 പ്രായപരിധിയിലുള്ളവർക്ക് ഒരു ലക്ഷം രൂപ വരെയും (20% സബ്‌സിഡി) വായ്പ ലഭിക്കും.

 അപേക്ഷകരുടെ വാർഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. താല്പര്യമുള്ളവർക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി അപേക്ഷ സമർപ്പിക്കാം. 

ഫോൺ: 0484-2422458 

*ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ്: അപേക്ഷ ക്ഷണിച്ചു*

​സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന 'ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ്' പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

താല്പര്യമുള്ളവർക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈനായി ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള എസ്.ആർ.സി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിലും 0471-2570471, 9846033001 എന്നീ ഫോൺ നമ്പറുകളിലും ലഭ്യമാണ്.

*ടെണ്ടർ ക്ഷണിച്ചു*

കോതമംഗലം ശിശുവികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് ഓഫീസിലെ ഔദ്യോഗിക ഉപയോഗത്തിനായി ഒരു വർഷത്തേക്ക് കാർ / ജീപ്പ് വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 11 വൈകുന്നേരം 3 മണി വരെ. ടെണ്ടറുകൾ ശിശുവികസന പദ്ധതി ഓഫീസർ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, കോതമംഗലം പി.ഒ - 686691 എന്ന വിലാസത്തിൽ സമർപ്പിക്കാവുന്നതാണ്.