സർട്ടിഫിക്കറ്റ് ഇൻ യോഗ പ്രോഗ്രാമിന് അപേക്ഷ നൽകാം
കേരള ന്യൂസ് മീഡിയ
സർട്ടിഫിക്കറ്റ് ഇൻ യോഗ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. യോഗദർശനത്തിലും, യോഗാസന പ്രാണായാമ പദ്ധതികളിലും സാമാന്യജ്ഞാനം ലഭി ക്കുന്ന തരത്തിലാണ് ഈ പഠന പരിപാടി ചിട്ടപ്പെടുത്തിയിട്ടുള്ളത്. പൊതു അവധി ദിവ സങ്ങളിൽ സംഘടിപ്പിക്കുന്ന സമ്പർക്ക (പ്രായോഗിക പരിശീലനം) ക്ലാസ്സുകൾ, ഓരോ വിഷയത്തിലും തയ്യാറാക്കിയിട്ടുള്ള സ്വയം 2203 സഹായികൾ, നേരിട്ടും ഓൺലൈനിലുമായി നടക്കുന്ന തിയറി ക്ലാസ്സുകൾ എന്നീ മാർഗ്ഗങ്ങളിലൂടെയാണ് യോഗ പഠനം ക്രമീകരിക്കുന്നത്. എഴുത്തു പരീക്ഷകൾ, അസൈൻമെൻ്റുകൾ, പ്രോജക്ട്, പ്രാക്ടിക്കൽ പരീക്ഷകൾ എന്നീ മാർഗ്ഗങ്ങളിലൂടെയാണ് പ്രോഗ്രാമിൻ്റെ മൂല്യനിർണ്ണയം. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നതിന് 70 ശതമാനം ഹാജർ ഉറപ്പുവരുത്ത ണം. സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് പാസ്സ്' അഥവാ തത്തുല്യ യോഗ്യതയാണ്. അപേക്ഷകർ 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. സർട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയവർക്ക് +2 യോഗ്യതയുള്ള പക്ഷം യോഗ ഡിപ്ലോമ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാം ലാറ്ററൽ എൻട്രി വഴി ആറുമാസത്തെ പഠനം കൊണ്ട് ലിങ്കിലൂടെ ആപ്ലിക്കേഷൻ , https://app.srccc.in/register ഓൺലൈനായി സമർപ്പിക്കാൻ കഴിയും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 30 ആണ്. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ജില്ലയിലെ പഠനകേന്ദ്രം
Sreepranavam Yoga Vidhya Peedom, Kattikulam, Thirunelli Panchayath, Kattikulam P.O., Wayanad - 670646
Ph.No: 9495741785, 9037747522


Deepa Binu 










