സ്ത്രീകേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ: മന്ത്രി ബിന്ദു

സ്ത്രീകേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ: മന്ത്രി ബിന്ദു

കേരള ന്യൂസ്‌ മീഡിയ

PRESS RELEASE 04/07/2026 - PART-1

*സ്ത്രീകേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ: മന്ത്രി ബിന്ദു കൃഷ്ണ* 

സ്ത്രീകേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കുമെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തദ്ദേശസ്ഥാപന അധ്യക്ഷര്‍ക്കും സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ കുടുംബശ്രീ ഒരുക്കിയ ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

സമൂഹത്തില്‍ ഒറ്റപെടുന്നവര്‍ക്കും നിരാലംബര്‍ക്കും ആശ്രയമാകും വിധം കുടുംബശ്രീ പ്രവര്‍ത്തിക്കണം. ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ നൈപുണ്യവികസനത്തിന് മുഖ്യപങ്ക് വഹിച്ച കുടുംബശ്രീ കാലോചിതമായ പുതിയപദ്ധതികളിലേക്ക് കടക്കണം. നവീന മേഖലകളിലും ചുവടുറപ്പിക്കണം. തദ്ദേശസ്ഥാപനങ്ങളുമായി കൈകോര്‍ത്ത് പുതുവികസന പാതതീര്‍ക്കാനാകും. സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്കും കൂടുതല്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട് - മന്ത്രി ഓര്‍മിപിച്ചു.  

മേയര്‍ എ കെ ഹഫീസ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആര്‍ രതീഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജെ പ്രദീപ്, ഐ ബി സി ബി സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ സി സി നിഷാദ്, ഐ ബി സി ബി ജില്ലാ പ്രോഗ്രാം മാനേജര്‍ കെ സായ് പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 2127/2026)

*സിവില്‍ സ്റ്റേഷനില്‍ 'ഡ്രൈ ഡേ' ആചരിച്ചു* 

*ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം* 

സിവില്‍ സ്റ്റേഷനിലെയും പരിസരത്തെയും ശുചിത്വം ഉറപ്പാക്കുന്നതിനും പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതലിനുമായി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. 

ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. രാവിലെ 9 മുതല്‍ പരിസരവും ഓഫീസുകളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളും ശുചിത്വം പാലിക്കുന്നതില്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതെ നിശ്ചിത സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ശുചിയാക്കുന്നതിനൊപ്പം പഴയസാമഗ്രികള്‍ നീക്കം ചെയ്ത് പരിസരം പൂര്‍ണമായും വൃത്തിയാക്കി. ഓഫീസുകളില്‍നിന്ന് ശേഖരിച്ച പാഴ് വസ്തുക്കള്‍ ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറി. എ ഡി എം എസ് സജീദ്, ജില്ലാ ശുചിത്വമിഷന്‍ കോഓര്‍ഡിനേറ്റര്‍ ഷാനവാസ്, എല്‍ ആര്‍ തഹസില്‍ദാര്‍ റാം ബിനോയ്, ഉദ്യോഗസ്ഥര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 2128/2026)

*ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം*

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ 'സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍' പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം. കോഴ്സ് കാലാവധി: ആറുമാസം. 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. ശനി, ഞായര്‍, മറ്റ് പൊതു അവധി ദിവസങ്ങളിലാകും ക്ലാസുകള്‍. https://app.srccc.in/register മുഖേന അപേക്ഷിക്കണം. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: ഭാരത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സ്, അഞ്ചല്‍ (ഫോണ്‍: 9562399780), ബ്ലൂബെല്‍ സ്‌കില്‍ അക്കാദമി, നെടുമ്പായിക്കുളം, കുണ്ടറ (ഫോണ്‍: 9400996669, 9447013760). 

ലൈഫ് സ്‌കില്‍സ് ബി.വി.ഇ.ടി സെന്റര്‍ ഫോര്‍ കൗണ്‍സിലിംഗ് ആന്‍ഡ് ട്രെയിനിംഗ്, ചാത്തന്നൂര്‍ (ഫോണ്‍: 9447209639, 9562771098). വിവരങ്ങള്‍ക്ക്: www.srccc.in.  

(പി.ആര്‍.കെ നമ്പര്‍ 2129/2026)

*സ്വയം തൊഴില്‍ പരിശീലനം*

  കൊട്ടാരക്കര കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് ആന്‍ഡ് സര്‍വീസ് (30 ദിവസം), കൂണ്‍ കൃഷി (10 ദിവസം) പരിശീലന പരിപാടികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരും സ്വന്തമായി സംരംഭം നടത്താന്‍ താല്‍പര്യമുള്ളവരും ആയിരിക്കണം. ബി.പി.എല്‍ വിഭാഗം, കുടുംബശ്രീ, എന്നിവര്‍ക്ക് മുന്‍ഗണന. പരിശീലനം, ഭക്ഷണം, താമസം തുടങ്ങിയവ സൗജന്യം. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടര്‍, കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട് പി.എം ജവാഹര്‍ നവോദയ വിദ്യാലയത്തിനു സമീപം ഇറ്റിസി പി.ഒ., കൊട്ടാരക്കര, പിന്‍- 691531. വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0474-2537141, 9495245002, 8943723522, 9809976648. 

(പി.ആര്‍.കെ നമ്പര്‍ 2130/2026)

*മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്*

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി ജൂലൈ 15 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു, ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സ്, അല്ലെങ്കില്‍ ഏതെങ്കിലും ഡിപ്ലോമ. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാം വര്‍ഷ കോഴ്‌സിലേക്ക് പ്രവേശനം (ലാറ്ററല്‍ എന്‍ട്രി) ലഭിക്കും. https://app.srccc.in/register മുഖേന അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് www.srccc.in. ജില്ലയിലെ പഠനകേന്ദ്രങ്ങള്‍: ഓക്സ്ഫോര്‍ഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ടീച്ചര്‍ ട്രെയിനിംഗ്, ആശ്രാമം. (ഫോണ്‍: 9745406916), ഓക്സ്ഫോര്‍ഡ് കിഡ്സ് മോണ്ടിസോറി ഹൗസ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ടീച്ചര്‍ ട്രെയിനിംഗ്, കെ.സി സെന്റര്‍, ഹൈസ്‌കൂള്‍ ജംഗ്ഷന്‍, കരുനാഗപ്പള്ളി (ഫോണ്‍: 7356971881, 9895616665).   

(പി.ആര്‍.കെ നമ്പര്‍ 2131/2026)

 

*ഐടിഐ പ്രവേശനം*

വെളിയം സര്‍ക്കാര്‍ ഐടിഐയില്‍ ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡുകളിലെ പ്രവേശനത്തിന് https://itiadmissions.kerala.gov.in മുഖേന ജൂലൈ ആറ് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം സമീപത്തുള്ള ഐടിഐയില്‍ എത്തി ജൂലൈ ഒമ്പത് വൈകിട്ട് അഞ്ചിനകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 7012332456, 8589898962.

(പി.ആര്‍.കെ നമ്പര്‍ 2132/2026)