പ്രതിസന്ധികളെ നേരിടാൻ വിദ്യാർത്ഥികൾ കരുത്തു നേടണം സി.പി. ജോൺ .

പ്രതിസന്ധികളെ നേരിടാൻ വിദ്യാർത്ഥികൾ കരുത്തു നേടണം സി.പി. ജോൺ .

കേരള ന്യൂസ്‌ മീഡിയ

പ്രതിസന്ധികളെ നേരിടാൻ വിദ്യാർത്ഥികൾ കരുത്തു നേടണം സി.പി. ജോൺ .

 പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞാൽ മാത്രമേ പഠനത്തിനൊപ്പം ജീവിതത്തിലും വിദ്യാർത്ഥികൾക്ക്എ പ്ലസ് നേടാൻകഴിയൂവെന്നും,അവരുടെ പഠന -പഠനേതര മത്സരങ്ങളിൽ രക്ഷിതാക്കളുടെ അമിത ആവേശം ഗുണകരമല്ലെന്നും ഗതാഗത വകുപ്പുമന്ത്രി സി പി ജോൺ പറഞ്ഞു. വെള്ളാർ പുലരി 2026 മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി പാച്ചല്ലൂർ കയർ സംഘം ആനത്തലവട്ടം ആനന്ദൻ ഹാളിൽ നടന്ന അനുമോദന സമ്മേളനത്തിൽ പുലരി ചെയർമാൻ പനത്തുറ പി. ബൈജു അദ്ധ്യക്ഷത വഹിച്ചു. അനുമോദന യോഗത്തിൽ പ്ലസ് ടു ഹ്യൂമാനിറ്റിസിൽ 1200 ൽ 1200 മാർക്ക് വാങ്ങി വിജയിച്ച സ്നേഹ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ അവാർഡ് നൽകി അനുമോദിച്ചു.

കൗൺസിലർമാരായ വി.സത്യവതി പാച്ചല്ലൂർ ഗോപകുമാർ, സി പി .എം കോവളം ഏര്യാ സെക്രട്ടറി കരിങ്കുളം അജിത് കുമാർ, കോൺഗ്രസ് ജില്ലാ സെക്രട്ടറി ആർ ജയേന്ദ്രൻ ,സി പി ഐ നേമം മണ്ഡലം സെക്രട്ടറി പാപ്പനംകോട് അജയൻ , ഐ യു എം എൽ ജില്ലാ സെക്രട്ടറി പാച്ചല്ലൂർ നുജുമുദ്ദീൻ,സി എം പി ഏരിയ സെക്രട്ടറി ജി മോഹനകുമാരൻ 

സംഗീതസംവിധായകൻ വാഴമുട്ടം ചന്ദ്രബാബു, പ്രൊഫസർ ഡി സജീവ്കുമാർ, എസ്. പ്രശാന്തൻ, വാഴമുട്ടം രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.പുലരി ജനറൽ കൺവീനർ ഡി ജയകുമാർ സ്വാഗതവും ട്രഷറർ കെ എസ് നടേശൻ നന്ദിയും പറഞ്ഞു.ഫോട്ടോ. വെള്ളാർ പുലരി 2026 മുന്നാം പതിപ്പ് ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യുന്നു