*ഭിന്നശേഷി വിഭാഗക്കാർക്ക് ടെക്നിക്കൽ അപ്രന്റീസ് ഒഴിവ്*
*ഭിന്നശേഷി വിഭാഗക്കാർക്ക് ടെക്നിക്കൽ അപ്രന്റീസ് ഒഴിവ്*
തിരുവനന്തപുരം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നിഷ്യൻ അപ്രന്റീസ്-കൊമേർഷ്യൽ പ്രാക്ടീസ് തസ്തികയിൽ ഭിന്നശേഷി വിഭാഗക്കാർക്കായി ആറ് ഒഴിവുകൾ നിലവിലുണ്ട്. (2022 മാർച്ച് / ഏപ്രിൽ ന് ശേഷം ഡിപ്ലോമ പാസ്സായവർക്ക് മാത്രം അപേക്ഷിക്കാം). യോഗ്യത: എസ് എസ് എൽ സിയും അംഗീകൃത സർവകലാശാല / ബോർഡ് നിന്നും കൊമേഴ്സ്യൽ പ്രാക്ടീസ് ഡിപ്ലോമ (കാലാവധി: 3 വർഷം), 60 ശതമാനത്തിൽ കുറയാത്ത മാർക്ക് അല്ലെങ്കിൽ പത്തിൽ 6.32 സിജിപിഎ. വയസ്സ്: 30.06.2026 ന് 18-26 നും മധ്യേ. അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് ഓഫീസുകളിൽ ജൂലൈ 17ന് മുൻപായി രജിസ്റ്റർ ചെയ്യണം.


Deepa Binu 










