നെഹ്റുട്രോഫി ഭാഗ്യചിഹ്നം പ്രകാശനം
*നെഹ്റുട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ഇന്ന്(11)*
പുന്നമടക്കായലിൽ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ഇന്ന് (ജൂലൈ 11)രാവിലെ 11.30-ന് കെ സി വേണുഗോപാൽ എംപി, ചലച്ചിത്രതാരം ഭാമ എന്നിവർ ചേർന്ന് നിർവഹിക്കും. ആലപ്പുഴ കളപ്പുര സർക്കാർ അതിഥി മന്ദിരത്തിൽ നടക്കുന്ന പ്രകാശനച്ചടങ്ങിൽ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഷാജി വി നായർ അധ്യക്ഷത വഹിക്കും. എ ഡി തോമസ് എംഎൽഎ മുഖ്യാതിഥിയാവും.
എംഎൽഎമാരായ ജി സുധാകരൻ, റെജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സി പ്രേംജി, ആലപ്പുഴ ആർ ഡി ഒയും എൻ ടി ബി ആർ സൊസൈറ്റി സെക്രട്ടറിയുമായ ജെ മോബി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, നഗരസഭാംഗം ബെന്നി ജോസഫ്, മറ്റു ജനപ്രതിനിധികൾ, പബ്ലിസിറ്റി കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
(പിആർ/എഎൽപി/1364)


Deepa Binu 










