ക്വട്ടേഷൻ*
*ക്വട്ടേഷൻ*
ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ ട്രോൾബാൻ കാലയളവിനു ശേഷം (2026 ജൂലൈ 31 അർധ രാത്രി മുതൽ 2027 ജൂൺ 9 അർധ രാത്രി വരെ) കടൽ പട്രോളിംഗിനും കടൽ രക്ഷാ പ്രവർത്തനങ്ങൾക്കുമായി 9.9 എച്ച്പി., 25 എച്ച്പി., എഞ്ചിനുകൾ വീതം ഘടിപ്പിച്ചിട്ടുള്ള രണ്ട് ഫൈബർ വളളങ്ങൾ വാടക വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 17 രാവിലെ 10.30 ന് മുമ്പ് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ലഭിക്കണം. അന്നേ ദിവസം രാവിലെ 11ന് തദവസരത്തിൽ ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ ക്വട്ടേഷനുകൾ തുറന്നു പരിശോധിക്കും. കൂടുതൽ വിവരങ്ങൾക്ക് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471-2481118, 0471-2480335, 9496007035.


Deepa Binu 










