പോര്‍ട്ടബിള്‍ സോളാര്‍ ഡ്രയര്‍: അപേക്ഷ ക്ഷണിച്ചു*

പോര്‍ട്ടബിള്‍ സോളാര്‍ ഡ്രയര്‍: അപേക്ഷ ക്ഷണിച്ചു*

കേരള ന്യൂസ്‌ മീഡിയ

‌ഐ പി ആർ ഡി  

*ജില്ലാ ഇൻഫർമേഷൻ ഓഫിസ്*

*തിരുവനന്തപുരം*

*വാർത്താക്കുറിപ്പ്* 

*പോര്‍ട്ടബിള്‍ സോളാര്‍ ഡ്രയര്‍: അപേക്ഷ ക്ഷണിച്ചു*

സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥാ വ്യതിയാന പ്രതിരോധ തീരദേശ മത്സ്യഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളി വനിതാ ഗ്രൂപ്പുകള്‍ക്ക് ഒരു യൂണിറ്റ് പോര്‍ട്ടബിള്‍ സോളാര്‍ ഡ്രയര്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പള്ളം മത്സ്യ ഗ്രാമത്തില്‍ നിന്നുള്ള അര്‍ഹതപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് അപേക്ഷിക്കാം. 

താത്പര്യമുള്ളവര്‍ പള്ളം ഗ്രാമത്തില്‍ നിന്നുള്ളവരെന്ന് തെളിയിക്കുന്ന രേഖ ഉള്‍പ്പെടെ ജൂലൈ 24ന് മുമ്പ് പള്ളം മത്സ്യഭവന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471-2464076, 2450773