അഭിനന്ദനം രേഖപ്പെടുത്തി : ശിവഗിരി മഠം

അഭിനന്ദനം രേഖപ്പെടുത്തി : ശിവഗിരി മഠം

ഗുരുദേവന്‍ - മഹാത്മാഗാന്ധി സമാഗമശതാബ്ദി ആഘോഷം : അഭിനന്ദനം രേഖപ്പെടുത്തി.

ശിവഗിരി : മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദര്‍ശിച്ചതിന്‍റെ ശതാബ്ദി ഡല്‍ഹി വിജ്ഞാന ഭവനില്‍ ആഘോഷം സംഘടിപ്പിച്ച 101 അംഗങ്ങള്‍ അടങ്ങിയ പ്രവര്‍ത്തക സമിതിയെ ശിവഗിരി മഠം അഭിനന്ദിച്ചു. ഡല്‍ഹി ശ്രീനാരായണ കേന്ദ്രം, ഡല്‍ഹി എസ്.എന്‍.ഡി.പി യൂണിയന്‍, ഡല്‍ഹി എന്‍.എസ്.എസ് യൂണിയന്‍, കെ.പി.എം.എസ് യൂണിയന്‍, വിശ്വകര്‍മ്മ സമാജം, പാഞ്ചജന്യം ഭാരതം, ഗുരുധര്‍മ്മ പ്രചരണ സഭ, അഖിലേന്ത്യ മലയാളി സമാജം, ഡല്‍ഹി മലയാളി സമാജം, ഗാന്ധിജി സ്ഥാപിച്ച ഹരിജന്‍ സേവാസമാജം തുടങ്ങിയ പ്രസ്ഥാനങ്ങളും ശിവഗിരിയോടും ഗുരുദേവനോടും ആദരവ് പ്രകടിപ്പിക്കുന്ന നിരവധി വ്യക്തിത്വങ്ങളും ചേര്‍ന്നാണ് അതിമഹത്തായ ഈ ശതാബ്ദി സമ്മേളനം സംഘടിപ്പിച്ചത്.

ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് ശിവഗിരി മഠം അഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അദ്ദേഹം സ്വയം തീയതി നിശ്ചയിച്ച് അനുവദിച്ച് തരികയാണ് ഉണ്ടായത്. 24ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ നടന്ന ഗുരുവും ലോകസമാധാനവും ഗുരുദേവന്‍ഗാന്ധി സമാഗമ ശതാബ്ദി സമ്മേളനം ഗാന്ധി ഗുരു കൂടിക്കാഴ്ചയുടെ പരിണാമങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടന്ന സമ്മേളനങ്ങളില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഡല്‍ഹി ആഭ്യന്തരമന്ത്രി, അറ്റേര്‍ണി ജനറല്‍ വെങ്കിട്ട രമണി, മന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍മന്ത്രി വി.മുരളീധരന്‍, എം.പി മാരായ അടൂര്‍ പ്രകാശ്, എം.കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ.എ. റഹീം ഇതര ജനപ്രതിനിധികള്‍, ഗോകുലം ഗോപാലന്‍, എ.വി അനൂപ്, മുരള്യ മുരളീധരന്‍, ബാബുരാജന്‍ ബഹറിന്‍ , സുരേഷ് കുമാര്‍ മുംബൈ, അഹമ്മദ് സിദ്ദിഖ് അബുദാബി, മുരളീധരന്‍ മുംബൈ, കോമളന്‍ മുംബൈ എന്നിവരോട് ശിവഗിരി മഠം കൃതജ്ഞത രേഖപ്പെടുത്തി. കമ്മറ്റി ചെയര്‍മാന്‍മാരായ കെ.ആര്‍ മനോജ്, ജനറല്‍ കണ്‍വീനര്‍ ബാബു പണിക്കര്‍, ബീന ബാബുറാം തുടങ്ങിയവരോടും 101 പേരടങ്ങിയ കമ്മറ്റിയംഗങ്ങളോടും ശിവഗിരി മഠം കൃതജ്ഞത പ്രകാശിപ്പിക്കുന്നതായി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി എന്നിവർ അറിയിച്ചു.