ഏകീകൃത ടൂറിസ്റ്റ് വിസ. നടപടികൾ അവസാനഘട്ടത്തിൽ.ആ റു രാജ്യങ്ങളിൽ മറ്റൊരു വിസ എടുക്കാതെ സഞ്ചരിക്കാനാകും: ജിസി സി സെക്രട്ടറി ജനറൽ
കേരളം
മസ്കത്ത്: ഏകീകൃത ടൂറിസ്റ്റ് വിസ ഉട
ൻ യാഥാർഥ്യമാകുമെന്ന് ജിസി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബു ദൈവി. നടപടികൾ അവസാനഘത്തിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.ജിസിസി രാജ്യങ്ങളുടെ പാസ്പോർട്ട് വ കുപ്പ് മേധാവികളുമായുള്ള കൂടിക്കാ ഴ്ചക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏകീകൃത വിസ എന്ന ആശയത്തെ യാഥാർഥ്യമാക്കാൻ പിന്തുണ നല്കിയവർക്കും അദ്ദേഹം നന്ദി പറഞ്ഞു.
വിസക്ക് അംഗീകാരം ലഭിക്കുന്നതോടെ യു.എ.ഇ, സൗദി അ റേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈ ൻ, ഒമാൻ തുടങ്ങിയ ആറു രാജ്യങ്ങളി ൽ മറ്റൊരു വിസ എടുക്കാതെ സഞ്ചരിക്കാനാകും.ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് വി നോദസഞ്ചാരികൾ കൂടുതൽ എത്തു മെന്നും അത് വഴി ബിസിനസ് രംഗത്ത് കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
30 ദിവസത്തിലധികം യാത്ര ചെയ്യാൻ അനുവദിക്കുന്ന വിസ 'ജി.സി.സി ഗ്രാ ൻഡ് ടൂർസ്' എന്ന് പേരിലായിരിക്കും അറിയുക.













