ഐ സി സി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ യശസ്സുയർത്തി യശസ്വി; ആദ്യ അഞ്ച് റാങ്കിൽ

National

ഐ സി സി ടെസ്റ്റ് റാങ്കിങിൽ ഇന്ത്യൻ യശസ്സുയർത്തി യശസ്വി; ആദ്യ അഞ്ച് റാങ്കിൽ

ഐ സി സി ടെസ്റ്റ് ബാറ്റ്സ്മാന്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിൻ്റെ വെടിക്കെട്ട്. അദ്ദേഹം ആദ്യ അഞ്ച് റാങ്കിൽ ഇടം നേടി. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ ജയ്സ്വാള്‍ 118 റണ്‍സ് നേടിയിരുന്നു. പരമ്പരയിലെ രണ്ടാം സെഞ്ച്വറിയായിരുന്നു. പരമ്പരയിൽ 41.10 ശരാശരിയില്‍ 411 റണ്‍സ് ആണ് നേടിയത്.

ജോ റൂട്ട്, ഹാരി ബ്രൂക്ക്, കെയ്ന്‍ വില്യംസണ്‍, സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ക്ക് പിന്നിലാണ് അദ്ദേഹം. മൂന്ന് സ്ഥാനങ്ങള്‍ കയറിയാണ് അഞ്ചാം സ്ഥാനത്തേക്ക് എത്തിയത്. ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും യഥാക്രമം 674 ഉം 368 ഉം പോയിന്റുകള്‍ നേടി കരിയറിലെ ഏറ്റവും മികച്ച റേറ്റിങിലെത്തി. സിറാജ് 12 സ്ഥാനങ്ങള്‍ കയറി 15-ാം സ്ഥാനത്തെത്തിയപ്പോള്‍, പ്രസിദ്ധ് 25 സ്ഥാനങ്ങള്‍ കയറി 59-ാം സ്ഥാനം നേടി. രണ്ട് ബൗളര്‍മാരുടെയും മികച്ച ടെസ്റ്റ് റാങ്കിങ്ങാണിത്.ഓവലില്‍ എട്ട് വിക്കറ്റുകള്‍ വീതം പങ്കിട്ട ഗസ് ആറ്റ്കിന്‍സണും ജോഷ് ടങും കരിയറിലെ മികച്ച സ്ഥാനങ്ങള്‍ നേടി. ആറ്റ്കിന്‍സൺ ആദ്യമായി ആദ്യ പത്തില്‍ എത്തി. ടങ് 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 46-ാം സ്ഥാനത്തെത്തി.