കെ-ടെറ്റിന് 10 വരെ അപേക്ഷിക്കാം
കെ-ടെറ്റിന് 10 വരെ അപേക്ഷിക്കാം
അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് https://ktet.kerala.gov.in വഴി ജൂലൈ 3 മുതൽ 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.പട്ടികജാതി വിദ്യാർഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
പട്ടികജാതി വിദ്യാർഥികൾക്കുള്ള 2025-26 വർഷത്തെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ ഇ-ഗ്രാന്റ്സ് പോർട്ടലിലൂടെ സമർപ്പിക്കാം. സ്കോളർഷിപ്പ് അപേക്ഷകൾ ഓക്ടോബർ 15 നകം ഓൺലൈനായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളുമായി ബന്ധപ്പെടുക.
കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം പി.ടി.പി നഗർ ഐഎൽഡിഎം കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ ട്രെയിനിങ് സെന്ററായ സർവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്- കേരളയിൽ (STI-K) മോഡേൺ ഹയർ സർവെ (RTK, RETS, CORS, Total Station & GPS), ചെയിൻ സർവെ കോഴ്സുകൾ ഉടൻ ആരംഭിക്കും.
ഹയർ സർവെയിലേക്ക് ഐ.ടി.ഐ സർവെ/ സിവിൽ, ചെയിൻ സർവെ, വി.എച്ച്.എസ്.ഇ സർവെ, ബി.ടെക് സിവിൽ, ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി തത്തുല്യ യോഗ്യതയാണ് ചെയിൻ സർവെ കോഴ്സിന്റെ യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 0471 2965099 എന്ന നമ്പരിൽ ബന്ധപ്പെടാം.













