കോവളം മാരത്തോണുമായി ബന്ധപ്പെട്ട് 14.09.2025 തീയതി കഴക്കൂട്ടം - കാരോട് ബൈപാസ്സിൽ ഏർപ്പെടുത്തിയിരിക്കുന്നു ഗതാഗതനിയന്ത്രണം
Keralanewsmedia
കോവളം മാരത്തോണുമായി ബന്ധപ്പെട്ട് 14.09.2025 തീയതി കഴക്കൂട്ടം - കാരോട് ബൈപാസ്സിൽ ഏർപ്പെടുത്തിയിരിക്കുന്നു ഗതാഗതനിയന്ത്രണം
14.09.2025 തീയതി നടക്കുന്ന കോവളം മാരത്തോണുമായി ബന്ധപ്പെട്ട് കഴക്കൂട്ടം - കാരോട് നാഷണൽ ഹൈവേയിൽ തിരുവല്ലം ടോൾ പ്ളാസ്സ മുതൽ പയറുമൂട് വരെയുള്ള റോഡിൽ രാവിലെ 2 മണി മുതൽ 11.30 മണിവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
ടോൾ പ്ളാസ്സ മുതൽ പയറുമൂട് വരെയുള്ള റോഡിൻ്റെ വലതുവശത്തെ ഇരു ട്രാക്കിൽ വാഹന ഗതാഗതം അനുവദിച്ചിട്ടില്ലാത്തതും डी സമയം വശങ്ങളിലേക്കുമുള്ള വാഹനങ്ങൾ ഇടതുവശത്തെ ട്രാക്ക് വഴി പോകേണ്ടതാണ്.
തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽ പറഞ്ഞ ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കേണ്ടതാണ്.
പൊതുജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാവുന്നതാണ്-9497990005
9497930055,
sd/-
പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ട്രാഫിക് സൗത്ത് സബ്ബ് ഡിവഷൻ













