ക്രിസ്ത്യൻ ബ്രദേഴ്സിൽ അഭിനയിച്ചതിൽ ഖേദമുണ്ട്, ആ സിനിമയിലേത് കയ്പ്പേറിയ അനുഭവമായിരുന്നു: നടൻ ആനന്ദ്

Keralam

ക്രിസ്ത്യൻ ബ്രദേഴ്സിൽ അഭിനയിച്ചതിൽ ഖേദമുണ്ട്, ആ സിനിമയിലേത് കയ്പ്പേറിയ അനുഭവമായിരുന്നു: നടൻ ആനന്ദ്

ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പടം എന്തിനാ ചെയ്ത‌തത് എന്ന് എനിക്ക് അറിയില്ല. എനിക്കതിൽ ഖേദമുണ്ട്. പടത്തിന് വേണ്ടി അവർ വിളിച്ചു, ഞാൻ പോയി. മോഹൻലാലിന്റെ ബാക്കിൽ നിൽക്കുന്ന പോലെ ഒരു കഥാപാത്രം.എന്തിനാണ് ഞാൻ ഇതൊക്കെ ചെയ്യുന്നതെന്ന് തോന്നി. എന്തിനാണ് ഞാൻ ആ സിനിമ ചെയ്‌തതെന്ന് ഏറ്റവും കൂടുതൽ പശ്ചാത്തപിക്കുന്ന സിനിമയാണ് ക്രിസ്‌ത്യൻ ബ്രദേഴ്സ്. സെറ്റിൽ ഞാൻ അതിനെക്കുറിച്ച് ഒന്നും മിണ്ടാതെ നിന്നു.റോൾ ചെയ്യാമെന്ന് സമ്മതിച്ചു പോയി അത് ചെയ്തു. ആദ്യം പത്തുദിവസത്തെ ഡേറ്റ് ആയിരുന്നു ചോദിച്ചത്. പിന്നീട് അത് 20 ദിവസമായി. എനിക്ക് കിട്ടേണ്ട തുക ഞാൻ ചോദിച്ചുവാങ്ങി.

ആ സിനിമയിലേത് കയ്പ്പേറിയ അനുഭവമായിരുന്നു. ആനന്ദ് നീ എന്തിന് ഈ ക്യാരക്ടർ ചെയ്യുന്നുവെന്ന് സെറ്റിൽവെച്ചു തന്നെ ബിജു മേനോൻ ചോദിച്ചിരുന്നു. ബിജു മേനോൻ ഓർക്കുന്നുണ്ടോയെന്ന് എനിക്കറിയില്ല..."