ചരിത്രത്തിൽ ഇന്ന്

Keralanewsmedia

ചരിത്രത്തിൽ ഇന്ന്

*ചരിത്രത്തിൽ ഇന്ന്.(15/9/2025)*

1. *ലോക ജനാധിപത്യ ദിനം*

 *2.എഞ്ചിനിയർമാരുടെ ദിനം* (ആധുനിക മൈസൂരിന്റെ ശില്പി വിശ്വേശരയ്യയുടെ ജന്മ ദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എൻജിനിയർമാരുടെ ദിനമായി ആചരിക്കുന്നു.)

3. *ദൂരദർശൻ ദിനം* 1959 - ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലിവിഷൻ സംവിധാനമായ ദൂരദർശൻ ഡൽഹിയിൽ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു. 

4. *സഞ്ചയിക ദിനം. 5-ലുക്കീമിയ ദിനം*

6.1830 - ലിവർപൂളിൽ നിന്ന്‌ മാഞ്ചസ്റ്ററിലേക്ക് ആദ്യത്തെ യാത്രാ തീവണ്ടി ഓടിത്തുടങ്ങി. 

7.1835 - *ചാൾസ് ഡാർവിൻ ബീഗിൾ എന്ന പര്യവേക്ഷണ കപ്പലിൽ ഗാലപ്പോസ് ദ്വീപിൽ എത്തുന്നു*

8.1890 - അപസർപ്പക നോവലിസ്റ്റ് *അഗത ക്രിസ്റ്റി* ഇംഗ്ലണ്ടിലെ ടോർക്വയിൽ ജനിച്ചു. 

9.1891- ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ആഗോള പ്രസക്തി നൽകിയ *ഡോ. ചെമ്പക രാമൻ പിള്ള തിരുവനന്തപുരത്ത് ജനിച്ചു*

10.1959 - *നികിത ക്രൂഷ്‌ചേവ്* അമേരിക്ക സന്ദർശിക്കുന്ന ആദ്യ സോവ്യറ്റ് നേതാവായി. 

11.2016 - ബഹിരാകാശത്ത് ശാസ്ത്രജ്ഞർക്ക്‌ താമസിച്ചു പരീക്ഷണം നടത്താനായി ചൈന ടിയാൻസോങ് 2 ബഹിരാകാശ പരീക്ഷണ ശാല വിക്ഷേപിച്ചു. 

12.2017 - ശനി ഗ്രഹത്തെപ്പറ്റിയുള്ള പഠനത്തിനായി *നാസയും യൂറോപ്യൻ സ്പേസ് അസോസിയേഷനും അയച്ച കാസിനി പേടകം* 20 വർഷത്തിന് ശേഷം ശനിയുടെ പ്രതലത്തിൽ ഇടിച്ചിറക്കി.